കതിരിടാൻ കാത്തിരിപ്പ്

അറക്കുളം : കറുകപ്പിള്ളി-കുളമാവ് പാടശേഖരസമിതിയുടെ ഞാറുനടീൽ ഉത്സവം കറുകപ്പിള്ളി എണ്ണക്കുട്ടിയാനിക്കൽ പടശേഖരത്തിൽ നടന്നു. പഞ്ചായത്തിലെ യുവകർഷകൻ എവിൻ ജോയി, മുതിർന്ന കർഷകൻ അഹമ്മദ് കുറുപ്പുകണ്ടത്തിൽ, പതിറ്റാണ്ടുകളായി
കൃഷിയിടം ഒരുക്കുന്ന മണി ആറ്റിശേരി, കുഞ്ഞപ്പൻ എലികണ്ടതിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് ജോമോൻ മൈലാടൂർ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സജി പി.ജോസ്, വാർഡ് അംഗം പി.എ. വേലുക്കുട്ടൻ, അഗ്രികൾച്ചറൽ എ.ഡി. സുജിത മോൾ, ഫാ. ജോർജ് ഞാറ്റുതോട്ടിയിൽ, എ. സുരേഷ്കുമാർ, സജി അട്ടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.