സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണംചെയ്തു

കട്ടപ്പന : ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണംചെയ്തു. റോയി കെ. പൗലോസ് എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷൈനി റോയി,സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജോബൻ പാനോസ്,ഓമനാ സോദരൻ, ജോർജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടോമി അഴകൻപറമ്പിൽ, ഷീനാ ജേക്കബ്, ജെയ്മോൾ രാജേഷ്, സി.എസ്. സ്റ്റെഫി, ജോമോൻ തെക്കേൽ തുടങ്ങിയവർ സംസാരിച്ചു.