മഞ്ചിക്കല്ലിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

നാല് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
ഉടുമ്പന്നൂർ : കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. നാല് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.
മഞ്ചിക്കല്ല് പുളിക്കൽ പി.വി. സുരേഷിന്റെ പുരയിടത്തിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ഇതിൽനിന്നാണ് ടോമി തോമസ് (ചെറുതാനിക്കൽ), സണ്ണി (ചെറുപറമ്പിൽ), ബിനോയ് (ഇലകൊമ്പിൽ) എന്നിവരുടെ കുടുംബങ്ങളും വെള്ളം ശേഖരിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് അപകടം ഉണ്ടായത്.
പഞ്ചായത്തംഗം ശരത് ചന്ദ്രൻ സ്ഥലത്തെത്തി. ദുരിതത്തിലായ കുടുംബങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനും തകർന്ന കിണറിന്റെ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ അതോറിറ്റിയും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.