ലയൺസ് പോസ്റ്റർരചന മത്സരം

ഉപ്പുതറ : ലയൺസ് ക്ലബ് പീസ് പോസ്റ്റർ രചനമത്സരം നടത്തി. മാനവീകതയിൽ ഐക്യം എന്ന വിഷയം ആധാരമാക്കി ലോകം മുഴുവനുള്ള വിദ്യാർഥികൾക്കായി ലയൺസ് ഇന്റർനാഷണൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് രചനമത്സരം സംഘടിപ്പിച്ചത്.

മത്സരം ലയൺസ് ക്ലബ് സോൺ ചെയർമാൻ സജിൻ സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ജോസുകുട്ടി ചക്കാലയിൽ അധ്യക്ഷനായി.

അന്നാ മരിയ ജോസഫ്, ജീന ജിസ്, ജോൺ പോൾ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

ഭാരവാഹികളായ ജോയ്‌ സേവ്യർ, പി.ജി. റെജികുമാർ, ബെന്നി നടുവത്താനി, വി.ജെ. തോമസ്, പി.ആർ. രതീഷ്, താജ് സെയ്ദ്, നിധിൻ മാത്യു, ജിൻസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.