മുളപ്പുറത്ത് തീർഥാടകരുടെ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കരിമണ്ണൂർ :തൊമ്മൻകുത്ത് മുളപ്പുറത്തിനുസമീപം ടൂറിസ്റ്റ് ബസും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം.

ചൊവ്വാഴ്ച വൈകീട്ട് 4.30-നായിരുന്നു അപകടം. രണ്ടുവാഹനത്തിലെയും ഡ്രൈവർമാർക്കും ബസിലെ ഒരു യാത്രക്കാരനും പരിക്കുണ്ട്. കോട്ടയം കുടമാളൂരിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ചിരുന്ന ബസും കരിമണ്ണൂർ സ്വദേശിയുടെ പിക്കപ്പ്‌ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.