ചെറുതോണി–മണിയാറൻകുടി റോഡിന് 13 കോടി; പൈനാവ് പോളിടെക്നിക്കിന് 1.81 കോടി

ചെറുതോണി : ഇടുക്കി നിയോജകമണ്ഡലത്തിലെ ചെറുതോണി- വാഴത്തോപ്പ്- മണിയാറൻകുടി റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിന് 13 കോടി രൂപയും പൈനാവ് മോഡൽ പോളിടെക്നിക് കോളേജിന്റെ രണ്ടാംനില നിർമാണത്തിന് 1.81 കോടി രൂപയും അനുവദിച്ചതായി റോയ് കെ.പൗലോസ് എം.എൽ.എ. അറിയിച്ചു.
ഇരുപ്രവൃത്തികൾക്കും ഭരണാനുമതി ലഭിച്ചു.
ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചത്.
6.3 കിലോമീറ്റർ നീളമുള്ള റോഡിന്റെ നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. മോഡൽ പോളിടെക്നിക് കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിദ്യാർഥികൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും രണ്ടാംനിലയുടെ നിർമാണം പ്രയോജനപ്പെടുമെന്നും എം.എൽ.എ. പറഞ്ഞു.