ഉത്കണ്ഠ, കാലക്രമേണ ചലനങ്ങളേയും ബാധിക്കും; പാർക്കിൻസൺസ് രോഗത്തിന്റെ അ‍ഞ്ച് ഘട്ടങ്ങൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികൾക്ക് ക്ഷയം സംഭവിച്ച് മനുഷ്യന്റെ ചിന്തയേയും ഓർമയേയുമെല്ലാം ബാധിക്കുന്ന ​ഗുരുതര രോ​ഗമാണ് പാർക്കിൻസൺസ്. പ്രാരംഭ ഘട്ടത്തിൽ ആളുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോ​ഗം കാലക്രമേണ മനുഷ്യന്റെ ചലനങ്ങളെ ബാധിച്ചുതുടങ്ങുന്നു. വിഷാദം, ഉത്കണ്ഠ, ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും പാർക്കിൻസൺസ് രോ​ഗികളിൽ കാണാനാകും. ഡോപ്പമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് കുറയുന്നതിനാലാണ് പാർക്കിൻസൺസ് ഉണ്ടാകുന്നത്. നാല് ഘട്ടങ്ങളായി പാർക്കിൻസൺസ് രോ​ഗം. അഞ്ച് ഘട്ടങ്ങളായി ഈ രോ​ഗത്തെ വേർതിരിച്ച് കാണാനാകും. 

ആദ്യഘട്ടത്തിൽ സാധാരണയായി ശ്രദ്ധയിൽപ്പെടാത്ത ലക്ഷണങ്ങളായിരിക്കും രോ​ഗികളിൽ കാണപ്പെടുക. ശരീരത്തിന്റെ ഒരുവശത്ത് വിറയൽ, നടക്കുന്ന രീതിയിൽ ചെറിയ വ്യത്യാസമുണ്ടാവുക, മുഖത്തിൽ ഭാവമാറ്റങ്ങൾ എന്നിവയായിരിക്കും ഈ പ്രാരംഭഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടമാകുന്നതോടെ, ശരീരത്തിന്റെ ഇരുവശങ്ങളും ബാധിച്ചുതുടങ്ങും. ലക്ഷണങ്ങളും കൂടുതൽ വഷളാകും. ഈ ഘട്ടമെത്തുന്നതോടെ സ്വന്തം ദിനചൈര്യ നിലനിർത്തുന്നതിൽ രോ​ഗിക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുന്നു. 

മൂന്നാംഘട്ടത്തോടെ വ്യക്തിക്ക് ബാലൻസ് നഷ്ടമാകുന്നതും വീഴുന്നതും പതിവാകും. എന്നാൽ, ഈ ഘട്ടത്തിലും ഒരുപരിധി വരെ സ്വതന്ത്രമായി സ്വന്തംകാര്യങ്ങൾ നോക്കി ജീവിക്കാനാകും. നാലാംഘട്ടമെത്തുന്നതോടെയാണ് പാർക്കിൻസൺസ് രോ​ഗിയെ സംബന്ധിച്ച് കാര്യങ്ങൾ വഷളാകുന്നത്. ഈ അവസ്ഥയിൽ സ്വന്തമായി നിൽക്കുന്നതിന് പോലും ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സ്വന്തം ദിനചര്യ നിലനിർത്തുന്നതിന് ഒരു സഹായിയുടെ ആവശ്യവും ഇവർക്ക് വന്നേക്കും. 

പാർക്കിൻസൺസ് രോ​ഗത്തിന്റെ അവസാനത്തേയും ​ഗുരുതരവുമായ ഘട്ടമാണ് അഞ്ചാമത്തേത്. രോ​ഗിക്ക് നടക്കാനോ നിൽക്കാനോ പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ഇവർ കിടപ്പിലാകുകയോ വീൽചെയറിലാകുകയോ ചെയ്യുന്നതോടെ ഇവർക്ക് പരിചരണം അത്യാവശ്യമാണ്. കൂടാതെ, ഈ ഘട്ടത്തിൽ മരുന്നുകൾ ശരീരത്തോട് പ്രതികരിക്കാതിരിക്കാനും സാധ്യതയുണ്ട്. 

Content Highlights: World Parkinson's Day 2025, Understanding The 5 Stages Of Parkinson's Disease