തിരുവനന്തപുരത്ത് കോളറ മരണം, പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കും

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം. കവടിയാര്‍ സ്വദേശിയായ 63-കാരനാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏഴ് ദിവസം മുമ്പായിരുന്നു മരണം സംഭവിച്ചത്. രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. 

മരണകാരണം കോളറയാണെന്ന ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിനു പിന്നാലെ പ്രദേശത്തെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള തീരുമാനം ആരോഗ്യ വകുപ്പ് കൈക്കൊണ്ടു. നിലവില്‍ മറ്റാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 


 

Content Highlights: Cholera Death in Thiruvananthapuram