ഇനിയും വൈകിയിട്ടില്ല; പ്രായം ഏതുമാകട്ടെ, പുകവലി ഉപേക്ഷിച്ചാൽ അർബുദ സാധ്യത കുറയും, ഹൃദയം മെച്ചപ്പെടും

പല ആളുകളുടേയും ജീവിതശൈലിയുടെ ഭാഗമാണ് പുകവലി. അതിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ആളുകൾക്ക് നല്ല ബോധ്യമുണ്ടെങ്കിലും പലരും ഈ ശീലം ഒഴിവാക്കാൻ തയ്യാറല്ല. സിഗരറ്റുകളോടുള്ള ആസക്തിക്ക് പ്രധാനമായും കാരണമാകുന്ന രാസവസ്തു നിക്കോട്ടീൻ ആണ്. പതിവായി പുകവലിക്കുന്നവർ ഈ പദാർഥത്തെ ആശ്രയിക്കുന്നതോടെ പുകവലി ഉപേക്ഷിക്കുന്നത് ഇവരെ സംബന്ധിച്ച് ദുഷ്കരമാകുന്നു. ഇപ്പോഴിതാ, പുകവലി നിർത്തുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡോ.അഭിജിത്ത് തയാഡെ.
ഒരാൾ പുകവലി ഉപേക്ഷിക്കുന്നതോടെ അതിന്റെ ഫലം ഉടനടി ആരംഭിക്കുമെന്ന് ഡോക്ടർ പറയുന്നു. ശീലം ഉപേക്ഷിക്കുന്നതോടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്കെത്തും. ഹൃദയാഘാത സാധ്യതയും കുറയും. മാസങ്ങൾക്കുള്ളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ശ്വാസമെടുക്കുന്നത് എളുപ്പമാകുകയും ചെയ്യുന്നു.
ഒരു വർഷത്തിനു ശേഷം ഹൃദയാഘാത സാധ്യത ഏകദേശം 50% കുറയുന്നു. 10 വർഷത്തിനു ശേഷം ശ്വാസകോശ അർബുദ സാധ്യതയും 50% കുറയുന്നു. പുകവലി ശീലമാക്കിയ 50 കഴിഞ്ഞ ആളാണെങ്കിൽ പോലും ശീലം ഉപേക്ഷിക്കുന്നത് ആരോഗ്യകരമായ ജീവിതം തിരികെനൽകുമെന്നും ഡോക്ടർ പറയുന്നു.
Content Highlights: Discover the rapid and lasting health advantages of quitting smoking. Start your journey to a healthier life today and reclaim your well-being. It`s never too late!