കാലിലെ മുറിവിന് ചികിത്സതേടി, സർജിക്കൽ ബ്ലേഡ് ഉള്ളിൽവെച്ച് കെട്ടി; പമ്പയിലെ ആശുപത്രിക്കെതിരെ ആരോപണം

#Health Desk
പ്രീതയുടെ കാലിലെ മുറിവ്, പ്രീത
പ്രീതയുടെ കാലിലെ മുറിവ്, പ്രീത

കൊച്ചി: കാലിനേറ്റ മുറിവ് ചികിത്സിച്ചപ്പോൾ സർജിക്കൽ ബ്ലേഡ് ഉള്ളിൽവച്ച് കെട്ടിയെന്ന് പരാതി. പമ്പ സർക്കാർ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. ശബരിമല തീർഥാടക നെടുമ്പാശ്ശേരി സ്വദേശി പ്രീതയാണ് ആശുപത്രിക്കെതിരെ പരാതി സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ, പമ്പ മെഡിക്കൽ ഓഫീസറോട് പത്തനംതിട്ട ഡിഎംഒ വിശദീകരണം തേടി.

പന്തളത്ത് നിന്ന് തിരുവാഭരണഘോഷയാത്രയോടൊപ്പം പദയാത്രയായി പ്രീത പമ്പയിലെത്തിയപ്പോഴാണ് കാലിന് പരിക്കേൽക്കുന്നത്. തുടർന്ന്, ചികിത്സ തേടിയാണ് പമ്പയിലെ ആശുപത്രിയിലെത്തുന്നത്. ഇവിടെനിന്ന് മുറിവ് കെട്ടിയ ശേഷം ഇവർ സന്നിധാനത്തെത്തി ദർശനം നടത്തി തിരികെയിറങ്ങുകയും ചെയ്തു.

തിരിച്ചറിങ്ങിയപ്പോൾ പരിക്ക് ഒന്നുകൂടെ കെട്ടുന്നതായി അവർ രണ്ടാമതും ഇതേ ആശുപത്രിയിലെത്തി. ഇവിടെവെച്ചാണ് ചികിത്സാപ്പിഴവ് ഉണ്ടായതെന്നാണ് പ്രീത പറയുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മുറിവ് ഡ്രസ് ചെയ്ത വ്യക്തി അലക്ഷ്യമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. നേഴ്സ് ആണോ എന്ന് ചോദിച്ചപ്പോൾ നേഴ്സിംഗ് അസിസ്റ്റൻ്റ് ആണെന്നായിരുന്നു മറുപടി. പിന്നീട്, വീട്ടിലെത്തി മുറിവ് തുറന്നുനോക്കിയപ്പോഴാണ് ബ്ലേഡ് കാണുന്നതെന്നും അവർ ആരോപിക്കുന്നു.

Content Highlights: A pilgrim`s leg wound treatment at Pampa Govt Hospital allegedly resulted in a surgical blade being left inside. Case filed against hospital. Read more.