മനുഷ്യശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പ്ലാസ്റ്റിക് കണ്ടെത്തി ഗവേഷകര്‍

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

ലണ്ടന്‍: മനുഷ്യശരീരത്തിലും പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മാംശങ്ങള്‍ കൂടിവരുന്നത് കുറേനാളായി ശാസ്ത്രജ്ഞരുടെ ആശങ്കയാണ്. ജീവനുള്ള മനുഷ്യന്റെ ശ്വാസകോശത്തിലും മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തി എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ ഹള്‍ സര്‍വകലാശാലയിലെയും ഹള്‍ യോര്‍ക് മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകരാണ് തെളിവുകള്‍ പുറത്തുവിട്ടത്. 13 സാംപിള്‍ പരിശോധിച്ചതില്‍ 11-ലും പ്രശ്‌നം കണ്ടെത്തി. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയണ്‍മെന്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങള്‍ കണ്ടെത്തിയത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഇവിടേക്കുള്ള വായുനാളി ഏറ്റവും നേര്‍ത്തതായതിനാല്‍ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകള്‍ അരിച്ചിറങ്ങില്ല എന്നാണ് ഇത്രയുംനാള്‍ കരുതിയിരുന്നത്.

0.5 മില്ലീമീറ്ററില്‍ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്നുപറയുന്നത്. ശരീരത്തിനുള്ളിലെത്തുന്ന മൈക്രോപ്ലാസ്റ്റിക് ഏതെങ്കിലും വിധേന പുറന്തള്ളപ്പെടുമോ, അതോ അവയവങ്ങളില്‍ അടിഞ്ഞുകൂടുമോ, അവ കോശങ്ങള്‍ക്ക് കേടുവരുത്തുമോ എന്നീ കാര്യങ്ങളിലുള്ള ഗവേഷണങ്ങള്‍ ലോകത്തിന്റെ പലഭാഗത്തായി പുരോഗമിക്കുന്നതേയുള്ളൂ.

കൂടുതല്‍ കണ്ടത്

ഹള്‍ സര്‍വകലാശാലയിലെ പരിശോധനയില്‍ പോളിപ്രൊപ്പിലീന്‍, പോളിഎത്തിലീന്‍ ടെറഫ്താലേറ്റ് (പി.ഇ.ടി.) അംശങ്ങളാണ് ശ്വാസകോശത്തില്‍ കൂടുതലായി കണ്ടത്. പ്ലാസ്റ്റിക് ബാഗുകളിലും പൈപ്പുകളിലും മറ്റും പോളിപ്രൊപ്പിലീന്‍ ഉപയോഗിക്കുന്നു. കുപ്പികളും മറ്റും നിര്‍മിക്കുന്നതിനാണ് പി.ഇ.ടി.

Content Highlights: microplastic, human lungs, health, new study