രോഗം-ചികിത്സ അനുഭവക്കുറിപ്പ് മത്സര വിജയികള്‍

മാതൃഭൂമി ആരോഗ്യമാസികയും തൃശ്ശൂര്‍ ദയ ആശുപത്രിയും ചേര്‍ന്ന് നടത്തിയ രോഗം-ചികിത്സ അനുഭവക്കുറിപ്പ് മത്സരവിജയികള്‍ക്കുള്ള സമ്മാനം കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിതരണം ചെയ്തു. ലോകാരോഗ്യദിനത്തില്‍ തൃശ്ശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ദയ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ബ്രഹ്മപുത്രന്‍ അധ്യക്ഷനായി.
ഒന്നാം സമ്മാനമായ 25,000 രൂപ മലപ്പുറം സ്വദേശി ശില്പ ശ്രീലേഷ് നേടി. രണ്ടാം സമ്മാനമായ 15,000 രൂപ തൃശ്ശൂര്‍ സ്വദേശി അനു വര്‍ഗീസിനും മൂന്നാം സമ്മാനമായ 10,000 രൂപ തിരുവനന്തപുരം സ്വദേശി വിമലയ്ക്കുമാണ് ലഭിച്ചത്. 2000 രൂപ വീതമുള്ള പ്രോത്സാഹനസമ്മാനത്തിന് 25 പേര്‍ അര്‍ഹരായി. ദയ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ കെ. ജയരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. വി.കെ. അബ്ദുള്‍ അസീസ്, ഡയറക്ടര്‍ അബ്ദുള്‍ജബ്ബാര്‍, തൃശ്ശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ദിവാകരന്‍, മാതൃഭൂമി ആരോഗ്യമാസിക സബ് എഡിറ്റര്‍ സി. സജില്‍ എന്നിവര്‍സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു.
പ്രോത്സാഹന സമ്മാനം നേടിയവര്‍
1. അനീഷ അഷ്‌റഫ് (തൃശ്ശൂര്‍), 2. അനുവിന്ദ കെ.പി. (കാസര്‍കോട്), 3. അസിയമോള്‍ ഇ.എ.(തൃശ്ശൂര്‍), 4. ഇന്ദു രജിത് (പാലക്കാട്), 5. ഗിരിജ ഷാജു (എറണാകുളം), 6. എം.എസ്. ജയശേഖര്‍ (തിരുവനന്തപുരം), 7. ജിത ഷരുണ്‍ (തൃശ്ശൂര്‍), 8. ജോര്‍ജ് എം.വി. (തൃശ്ശൂര്‍), 9.ഡെന്നി ജോണ്‍ (പാലക്കാട്), 10. തേജശ്രീ(തൃശ്ശൂര്‍), 11. തുളസിഭായ് (തൃശ്ശൂര്‍), 12.നദീറ റഷീദ് (തൃശ്ശൂര്‍), 13.നവനീത് (തൃശ്ശൂര്‍), 14. പ്രഭാവതി (തൃശ്ശൂര്‍), 15. മുകുന്ദനുണ്ണി (കോഴിക്കോട്), 16. മൈമുന (പാലക്കാട്), 17. ശാന്തന്‍ (തിരുവനന്തപുരം), 18. ശ്രീശുഭ (തൃശ്ശൂര്‍), 19. സരസ്വതി ബൈജു (കോഴിക്കോട്), 20. സാലു ടി.കെ. (കോട്ടയം), 21. എം.ടി. സാമുവല്‍ (പത്തനംതിട്ട), 22. സംഗീത രാജഗോപാല്‍ (കോഴിക്കോട്), 23. സംഗീത കെ.ജി. (തൃശ്ശൂര്‍), 24. റിയാസ് (തൃശ്ശൂര്‍), 25. രേഷ്മ സാജന്‍ (പാലക്കാട്)
Content Highlights: mathrubhumi arogyamasika, rogam-chikithsa, experience competition