രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ എഴുതൂ; ഒരുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടാം

രോഗത്തെയും ചികിത്സയെയും കുറിച്ചുള്ള അനുഭവക്കുറിപ്പ് പങ്കുവയ്ക്കുന്നതിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കി മാതൃഭൂമി ആരോഗ്യമാസിക. തൃശ്ശൂരിലെ ദയ ഹോസ്പിറ്റലുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. രോഗത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഉള്ള അനുഭവങ്ങള്‍ എഴുതി അയക്കുന്നവരില്‍ നിന്ന് മികച്ചവ തിരഞ്ഞെടുത്താണ് സമ്മാനങ്ങള്‍ നല്‍കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആരോഗ്യസേവന രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
രോഗം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്യുന്നത് അപ്രതീക്ഷിത അനുഭവങ്ങളാണ്. ചിലത് ആശ്വാസകരമായിരിക്കാം, മറ്റുചിലത് വേദനാജനകവും. ഇത്തരം അനഭവങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍, അത് ഡോക്ടര്‍-രോഗീ ബന്ധം മെച്ചപ്പെടുത്തുന്നതിനും ആശുപത്രിസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യരംഗത്തെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുപോലും സഹായകമായേക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ക്ക് ആകെ ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളാണുള്ളത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. പ്രോത്സാഹന സമ്മാനമായി 25 പേര്‍ക്ക് 2000 രൂപവീതം നല്‍കും.
സാധാരണ തപാലില്‍ മാതൃഭൂമി ആരോഗ്യമാസിക, പി.ബി. നമ്പര്‍-46, കോഴിക്കോട്-1 എന്ന വിലാസത്തിലേക്കും mbidaya2022@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും 7510234567 എന്ന വാട്സാപ്പ് നമ്പറിലേക്കും രചനകള്‍ അയക്കാം. അവസാന തീയതി: 2022 മാര്‍ച്ച് 10. അനുഭവക്കുറിപ്പുകള്‍ മലയാളത്തിലാണ് തയ്യാറാക്കേണ്ടത്. മുന്‍പ് പ്രസിദ്ധീകരിച്ച രചനകള്‍ അയക്കരുത്. മാതൃഭൂമിയും ദയ ഹോസ്പിറ്റലും ചേര്‍ന്ന് നിശ്ചയിക്കുന്ന ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 2022 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസിക കാണുക.
Content Highlights: Mathrubhumi Arogyamasika contest
Content Highlights: