കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20-ന്

കൊച്ചി : മാതാ അമൃതാനന്ദമയി ദേവിയുടെ 73 - ആം ജന്മദിനാഘോഷത്തിന്റെയും കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ 26 -ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്.
സെപ്റ്റംബർ 20 ഞായറാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതാണ്. രജിസ്ട്രേഷനായി 79949 99610 / 79949 99833 (രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Mega medical camp for children under 18 with heart ailments, Free heart surgery for selected children, Organized as part of Mata Amritanandamayi's 73rd birthday and Amrita Hospital's 26th anniversary.