യുവാക്കളില്‍ കുഴഞ്ഞുവീണ് മരണം കൂടുന്നു; 'കാരണം COVID ആണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല'

Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: കോവിഡിനുശേഷം മധ്യവയസ്‌കരിലും യുവാക്കളിലും ഹൃദയസ്തംഭനവും കുഴഞ്ഞുവീണുള്ള മരണവും ഉണ്ടാകുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വീണാജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, ഈ മരണങ്ങള്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ കൊണ്ട് സംഭവിക്കുന്നതാണെന്ന് തെളിയിക്കുന്ന ഗവേഷണഫലങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഇത്തരം മരണങ്ങള്‍ സംഭവിച്ച ഏഴായിരത്തിലധികം ആളുകളിലായിരുന്നു പഠനം. നേരത്തേ കണ്ടെത്തിയതോ കണ്ടത്താത്തതോ ആയ ജീവിതശൈലീരോഗങ്ങള്‍, പൊണ്ണത്തടി, പുകവലി തുടങ്ങിയവയാണ് മധ്യവയസ്‌കരിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന മരണത്തിനു കാരണമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlights: kerala reports hike in heart attacks and sudden deaths in young adults and middle-aged individuals