ആദ്യഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ

കോഴിക്കോട്: ആദ്യഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സ്റ്റാർ കെയർ ഹോസ്പിറ്റലിലെ കാർഡിയോ വാസ്ക്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം. ഏറ്റവും ആധുനിക കാത്ത് ലാബും ഓപ്പറേഷൻ തിയേറ്ററുമായി മാസങ്ങൾക്കു മുമ്പാണ് സ്റ്റാർകെയർ ഹൃദയ ചികിത്സാ വിഭാഗം നവീകരിച്ചത്.
എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ച 63 വയസ്സായ രോഗിയാണ് 3 ഗ്രാഫ്റ്റോടെ CABG സർജറി പൂർത്തീകരിച്ചു ഡിസ്ചാർജ് ആയത്. ചീഫ് കാർഡിയാക് സർജൻ ഡോ. കൃഷ്ണകുമാർ, കാർഡിയാക് സർജൻ ഡോ.മിസ്‌ഫെർ , ചീഫ് കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ.സ്‌മേര എന്നിവരടങ്ങിയ മൈ ഹാർട്ട് ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. രോഗി പൂർണ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
രോഗികൾക്ക് കൃത്യമായ പരിചരണം , നൂതന സാങ്കേതിക വിദ്യകൾ , മികവുറ്റ ചികിത്സാരീതി , പരിചയ സമ്പന്നത എന്നിവ കൂട്ടിയിണക്കി, ഡോ. അലി ഫെെസൽ, ഡോ. ജയേഷ്, ഡോ. ആഷിഷ് തുടങ്ങി കേരളത്തിലെ ഏറ്റവും മികച്ച കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് സ്റ്റാർകെയർ ഹൃദയ രോഗ വിഭാഗം പുനരാരംഭിച്ചതെന്ന് സ്റ്റാർ കെയർ സി ഇ ഒ സത്യ പറഞ്ഞു. കാർഡിയോ വാസ്ക്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം കൂടി പ്രവർത്തനമാരംഭിച്ചതോടെ ഹൃദയ ചികിത്സാ രംഗത്ത് വലിയ മാറ്റം കൊണ്ടു വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ . ഫിബിൻ തൻവീർ കൂട്ടിച്ചേർത്തു
Content Highlights: first heart surgery starcare hospital