യുദ്ധനിഴൽ അവശ്യമരുന്നുകളിലേക്കും, പാരസീറ്റമോൾ അടക്കം 384 ഇനങ്ങൾക്ക് വില ഉയരും

#സ്വന്തം ലേഖകൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൃശ്ശൂർ: ഏറെ വ്യാപകമായി ഉപയോഗിക്കുന്നതും വിലനിയന്ത്രണത്തിലുള്ളതുമായ 384 മരുന്നിനങ്ങൾക്ക് ഉടൻ വില കൂടും.

10 മുതൽ 20 ശതമാനം വരെയാണ് താത്കാലികമായി കൂടുക. പശ്ചിമേഷ്യൻ സംഘർ ഷം തുടരുന്ന സാഹചര്യത്തിൽ ഔഷധനിർമാണ വസ്തുക്കളായ പ്രോപ്പലീൻ, അമോണിയ, മെത്തനോൾ എന്നിവയുടെ വില കുതിക്കുന്നതാണ് കാരണം.

പാരസീറ്റമോളിനു പുറമേ, അമോക്‌സിസിലിൻ, അസിത്രോമൈസിൻ, അംലോഡി

പിൻ, അറ്റോർവസ്റ്റാറ്റിൻ, ഡെക്‌സമെതസോൺ, അസ്കോർബിക് ആസിഡ് തുടങ്ങിയ ഒട്ടധികം മരുന്നുകൾക്കാണ് വില ഉയരുക.

നിർമാണത്തിനുള്ള ഘടകങ്ങളുടെ വില യുദ്ധസാഹചര്യ ത്തിൽ 200 ശതമാനം വരെ കൂടിയതായാണ് നിർമാതാക്കൾ പറയുന്നത്. ഇതിനു പുറമേയാണ് പായ്ക്കിങ്ങിന്റെയും ഗതാഗതത്തിന്റെയും ചെലവുകളും.

ദേശീയ ഔഷധവില നിയന്ത്രണ സമിതി, ഔഷധ, വാണിജ്യ മന്ത്രാലയങ്ങൾ എന്നിവ തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണ്. മരുന്നുവില നിയന്ത്രണ നിയമത്തിൽ താത്കാലിക ആശ്വാസം ലഭിക്കുന്നതിനായി ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ചറിങ് അസോസിയേഷൻ സർക്കാരുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് സർക്കാർ തല കൂടിയാലോചന.

സാഹചര്യം മാറുമ്പോൾ തിരികെ നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ ഒറ്റത്തവണ വില വർധനയാണ് ആലോചനയിൽ. അവശ്യമരുന്നുകളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പുവരുത്താൻ വില വർധന അനിവാര്യമായിരിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങളുടെയും വിലയിരുത്തൽ.

നിലവിൽ പട്ടികയിലുൾപ്പെട്ട 935 ഔഷധമൂലകങ്ങളാണ് വിലനിയന്ത്രണത്തിലുള്ളത്. പല ബ്രാൻഡുകളിലായി കണക്കാക്കുമ്പോൾ ഇവയുടെ എണ്ണം ആയിരക്കണക്കിനാകും.

പാരസീറ്റമോൾ എന്ന ഇനത്തിനുമാത്രം രാജ്യത്ത് ചുരുങ്ങിയത് 1200-ലധികം ദിവസവും മരുന്നുകഴിക്കുന്നവരെ ഏറെ ദോഷകരമായി ബാധിക്കുന്നതാകും വിലവർധന.

Content Highlights: 384 essential medicines expected to see a 10-20% price increase., Global conflict causing a 200% spike in raw material costs like Propylene and Ammonia., Common medicines like Paracetamol, Amoxicillin, and Azithromycin are affected.