താലൂക്ക് തലത്തിൽ ഡയാലിസിസ് കേന്ദ്രങ്ങൾ വേണം -പാർലമെന്റ് സമിതി

ന്യൂഡൽഹി: ആശ വർക്കർമാർക്ക് ലഭിക്കുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശചെയ്ത ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ മറ്റ് മുഖ്യ ശുപാർശകൾ:
• ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിരക്ഷ അവശ്യ ഒപിഡി സേവനങ്ങൾക്കും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയശേഷം വേണ്ടിവരുന്ന വിശദമായ ചികിത്സകൾക്കുംകൂടി ഉൾപ്പെടുത്തണം.
• പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതിയുടെ വകുപ്പുകൾ ആവശ്യക്കാർക്കെല്ലാം ലഭ്യമാകുംവിധം പുനഃപരിശോധിക്കണം. താലൂക്ക് തലത്തിൽ ഡയാലിസിസ് കേന്ദ്രങ്ങൾ വേണം.
• കാൻസർ ഡേ കെയർ സെന്ററുകളിൽ കീമോതെറാപ്പി സൗകര്യമൊരുക്കാനുള്ള നിർദേശം നടപ്പാക്കണം.
• മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാക്കണം. മെഡിക്കൽ കോളേജുകളിലെ കാപ്പിറ്റേഷൻ ഫീസ് നിയന്ത്രിക്കണം.
• എച്ച്പിവി വാക്സിൻ പദ്ധതി വേഗത്തിലാക്കണം.
• പബ്ലിക് ഹെൽത്ത് സെന്ററുകളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും മികച്ച വേതനം നൽകി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം.
Content Highlights: Dialysis centers needed at taluk level-parliamentary committee