സെർവിക്കൽ കാൻസർ: ഇന്ത്യയിൽ അപകടകരമായ തോതിൽ വർധിക്കുന്നു, കേരളം അല്പം ഭേദം

#അനുഷ ഗോവിന്ദ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഹ്യൂമൻ പാപില്ലോമ വൈറസ് (എച്ച്.പി.വി.) കാരണമുണ്ടാകുന്ന സെർവിക്കൽ കാൻസർ (ഗർഭാശയഗള കാൻസർ) ഇന്ത്യയിൽ അപകടകരമായ തോതിൽ വർധിക്കുന്നുവെന്ന് കണക്കുകൾ. രാജ്യത്ത് ലക്ഷത്തിൽ 16-17 പേർക്ക് രോഗം ബാധിക്കുന്നതായാണ് വിലയിരുത്തൽ. ആഫ്രിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ റിപ്പോർട്ടുചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്. കേരളത്തിൽ ലക്ഷത്തിൽ ഏഴുപേർക്ക് രോഗം വരുന്നതായാണ് കണക്ക്. ലക്ഷത്തിൽ നാലുപേർക്കുമാത്രം ബാധിക്കുന്ന രീതിയിലേക്ക് കുറഞ്ഞാൽമാത്രമേ നിയന്ത്രണവിധേയമെന്ന് പറയാനാവൂ. രാജ്യത്ത് ഈ സ്ഥിതിയിലേക്ക് പെട്ടെന്നുതന്നെ കൊണ്ടുവരാവുന്ന ഏകസംസ്ഥാനവും കേരളമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന എ.ഒ.ജി.ഐ.എൻ-ഇന്ത്യ ദേശീയസമ്മേളനത്തിലാണ് വിദഗ്‌ധർ കണക്കുകൾ പങ്കുവെച്ചത്.

എച്ച്.പി.വി. കാരണം സെർവിക്കൽ കാൻസറിനുപുറമേ യോനി, പെനൈൽ, മലദ്വാരം, തൊണ്ട എന്നിവയെ ബാധിക്കുന്ന കാൻസറും ഉണ്ടാകുന്നുണ്ട്. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളുടെ പുറത്ത് ചെറിയ വളർച്ചയുടെ രൂപത്തിലാണ് ഈ കാൻസർ കാണപ്പെടുന്നത്. ലൈംഗികബന്ധംവഴിയാണ് എച്ച്.പി.വി. വൈറസ് കൂടുതലും പടരുന്നത്.

എച്ച്.പി.വി. വൈറസിൽ 90 ശതമാനവും ശരീരത്തിന്റെ രോഗപ്രതിരോധശേഷികാരണം നശിച്ചുപോകുന്നതാണ്. ബാക്കിയുള്ളവയിലും കൂടുതലും അപകടകാരിയല്ല, അവകാരണം അരിമ്പാറപോലുള്ള ചെറിയവളർച്ചകൾ ഉണ്ടാകുമെന്നുമാത്രം. എന്നാൽ, ശേഷിക്കുന്ന കുറച്ചെണ്ണംമാത്രമാണ് കാൻസറിന് കാരണമാകുന്ന അപകടകാരികൾ.

പുരുഷലിംഗത്തിലുണ്ടാകുന്ന പെനൈൽ കാൻസറിന് എച്ച്.പി.വി.യും കാരണമാകുന്നു എന്നേയുള്ളൂ.

പ്രതിരോധകുത്തിവെപ്പിലൂടെ സെർവിക്കൽ കാൻസർ വരുന്നത് പൂർണമായും തടയാം. ഇതിന്റെ ഭാഗമായാണ് സർക്കാർ 14 വയസ്സുള്ള പെൺകുട്ടികൾക്ക് സൗജന്യമായി കുത്തിവെപ്പ് നൽകുന്നത്. ഒൻപതുവയസ്സുമുതൽ 45 വയസ്സുവരെയുള്ള സ്ത്രീകൾക്ക് കുത്തിവെപ്പെടുക്കാം. അവബോധമില്ലാത്തതിനാൽ പലരും വാക്സിനെടുക്കാൻ മടിക്കുകയാണെന്ന് വിദഗ്‌ധർ പറയുന്നു. വൈറസ് ശരീരത്തിലെത്തിയാലും പത്തോ ഇരുപതോ വർഷം കഴിഞ്ഞാലേ ചിലപ്പോൾ ലക്ഷണങ്ങൾ ഉണ്ടാകൂ. പാപ്‌സ്മിയർ, എച്ച്.പി.വി. ഡി.എൻ.എ. ടെസ്റ്റുകളും അടുത്തഘട്ടമായി കോൾപോസ്കോപി ടെസ്റ്റും ചെയ്യുന്നത് വൈറസ് സാന്നിധ്യം കണ്ടെത്താനും രോഗം വരുന്നത് പൂർണമായി തടയാനും സഹായിക്കുമെന്നും ഡോക്ടർമാർ

Content Highlights: Cervical cancer cases rise in India, with HPV vaccine offering prevention. Experts discuss statistics and solutions at Kozhikode Medical College conference.