ഹൃദയവൈകല്യങ്ങളും ഹൃദ്രോഗങ്ങളും ചികിത്സിക്കാന്‍ സാമൂഹികസുരക്ഷാ പദ്ധതികള്‍ അനിവാര്യം

ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിൻ്റെ സമ്മേളനം പ്രസിഡൻ്റ്  ഡോ.പി.ബി. ജയഗോപാൽ നിർവഹിക്കുന്നു
ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിൻ്റെ സമ്മേളനം പ്രസിഡൻ്റ് ഡോ.പി.ബി. ജയഗോപാൽ നിർവഹിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിന്റെ (സി.എസ്.ഐ-കെ ) ത്രിദിന സമ്മേളനം ഹയാത്ത് റീജന്‍സിയില്‍ നടന്നു.

ഹൃദ്രോഗ വ്യാപനവും, അവയുടെ സങ്കീര്‍ണ്ണമായ സ്വഭാവവും, പ്രതിരോധം, ചികിത്സ,നിയന്ത്രണം എന്നിവയ്ക്കുള്ള അത്യന്താധുനിക വൈദ്യശാസ്ത്ര  സമീപനങ്ങളും ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിന്റ  ഉദ്ഘാടനം സി.എസ്. ഐ-കെ പ്രസിഡന്റ് ഡോ.പി.ബി. ജയഗോപാല്‍ നിര്‍വ്വഹിച്ചു.  

ജന്മനായുള്ള ഹൃദയ വൈകല്യങ്ങളും ഹൃദ്രോഗങ്ങളും താരതമ്യേന  അവഗണിക്കപെടുന്ന സാഹചര്യമുണ്ട്.  ഇത്തരം  ഘടനാപരമായ അസാധാരണതകള്‍ പരിഹരിക്കുന്നതിന് സാധാരണക്കാരെ പ്രാപ്തമാക്കുന്ന സാമൂഹിക ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കണം. ഡോ.പി.ബി. ജയഗോപാല്‍ പറഞ്ഞു.

ആയിരത്തില്‍ എട്ടു പേര്‍ എന്ന തോതിലാണ് ജന്‍മനായുള്ള ഹൃഭോഗത്തിന്റെ വ്യാപനം.ഇത് ഫലപ്രദമായി പരിഹരിക്കുന്നതിന് നേരത്തെ കണ്ടെത്തി, സമയോചിതമായ ചികിത്സയും , ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളും ആവശ്യമാണ്.' ഡോ.പി.ബി.ജയഗോപാല്‍ പറഞ്ഞു. നേരത്തെയുള്ള സ്‌ക്രീനിംഗ്, ജനിതക കൗണ്‍സിലിംഗ്, ഗവേഷണ സഹകരണം എന്നിവ ഇഒഉ യുടെ സംഖ്യ കുറയ്ക്കാന്‍ സാഹായിക്കും. ഇത് തിരിച്ചറിഞ്ഞു പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. പ്രതാപ് കുമാര്‍ എന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പ്രവീണ്‍ എസ്, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ശിവപ്രസാദ് കെ, ഡോ.എസ്.എം. അഷ്റഫ്, ഡോ. രവീന്ദ്രന്‍ പി എന്നിവര്‍ ഹൃദ്രോഗ ചികിത്സയിലെ വിവിധ ശാസ്ത്ര പുരോഗതികള്‍ വിശദീകരിച്ചു.

ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് (IVUS), ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി (OCT) തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ കൃത്യതയും സൂഷ്മതയും ഉപയോഗിച്ചുകൊണ്ടുള്ള ഇമേജ് ഗൈഡഡ് ഇന്റര്‍വെന്‍ഷന്‍ രീതികള്‍ ഡോ. പ്രതാപ് കുമാര്‍ എന്‍ വിശദീകരിച്ചു. 

തത്സമയ ഇമേജിംഗ് ഇന്റര്‍വെന്‍ഷന്‍ വിദഗ്ദരെ ബ്ലോക്കുകള്‍ കൃത്യമായി വിലയിരുത്താനും,ഗൈഡ് ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാനും, കൃത്യതയേറിയ സ്റ്റെന്റ് ഘടിപ്പിക്കലിനും സഹായിക്കും. ഇത് നടപടിക്രമങ്ങളുടെ വിജയനിരക്ക് മെച്ചപ്പെടുത്താനും സങ്കീര്‍ണതകള്‍ കുറയ്ക്കാനും പര്യാപ്തമാണെന്ന് ഡോ. പ്രതാപ് കുമാര്‍ എന്‍ പറഞ്ഞു. ചികിത്സാ രീതിയുടെ കൃത്യത വര്‍ധിപ്പിക്കുന്നതില്‍ റോബോട്ടിക്‌സിന്റെ സാധ്യതകളും ചര്‍ച്ചാ വിഷയമായി.

ആന്‍ജിയോപ്ലാസ്റ്റി നടപടിക്രമങ്ങളിലെ റേഡിയല്‍ ആക്സസ്, ക്ലോഷര്‍ തുടങ്ങിയ  നൂതന സാങ്കേതിക കാല്‍വെപ്പുകള്‍ രോഗിയെ വേഗം സുഖപ്പെടുത്താന്‍ സഹായിക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.പ്രവീണ്‍ എസ് പറഞ്ഞു. കൈത്തണ്ടയിലൂടെ ധമനികളിലേക്ക് പ്രവേശിക്കുന്നത് ഉള്‍പ്പെടുന്ന റേഡിയല്‍ ആക്സസ്,പരമ്പരാഗത ഫെമറല്‍ രീതിയേക്കാള്‍ ഏറെ മുന്നിലാണെന്ന്  ഡോ. പ്രവീണ്‍ പറഞ്ഞു.

ഹൃദയത്തിനു പുറത്തുള്ള  രക്തകുഴലുകളിലെ തടസ്സങ്ങള്‍ നീക്കുന്ന  പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റി, നൂതന മരുന്നുകള്‍, കാര്‍ഡിയോജനിക് ഷോക്കുകള്‍, കാര്‍ഡിയാക് ഇമേജിംഗിലെ ഏറ്റവും പുതിയ രീതികള്‍, വാള്‍വ് മാറ്റിവെക്കല്‍ എന്നിവയെക്കുറിച്ച്  പ്രത്യേക സെഷനുകള്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍  സമ്മേളനത്തില്‍ പങ്കെടുത്തു.


 

Content Highlights: cardiological society says social security schemes are essential to treat heart diseases