മാതൃഭൂമി ആരോഗ്യമാസിക - വൈദ്യരത്‌നം ഔഷധശാല ആയുർവേദ സെമിനാറും മെഡിക്കൽക്യാമ്പും 23-ന്‌

Representational Image | Photo : Canva.com
Representational Image | Photo : Canva.com

കോഴിക്കോട്‌: ദേശീയ ആയുർവേദദിനത്തോടനുബന്ധിച്ചു മാതൃഭൂമി ആരോഗ്യമാസികയും അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയും ചേർന്ന്‌ സൗജന്യ ആയുർവേദ സെമിനാറും മെഡിക്കൽക്യാമ്പും നടത്തുന്നു. 23-ന്‌ രാവിലെ 10 മണിക്ക് കെ. പി. കേശവമേനോൻ ഹാളിലാണ്‌ സെമിനാർ.

‘ആയുർവേദം: ഭൂമിക്കും ഭൂലോകർക്കും’ എന്ന ഈ വർഷത്ത ആയുർവേദദിന സന്ദേശം ഉൾക്കൊണ്ടു വ്യത്യസ്ത വിഷയങ്ങളിൽ ക്ളാസുകളുണ്ടായിരിക്കും. ‘ജീവിതശൈലീ രോഗങ്ങൾക്ക് ആയുർവേദം’, ‘സ്ത്രീ രോഗങ്ങളിൽ ആയുർവേദം’ എന്നീ വിഷയങ്ങളിൽ അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയുടെ കോഴിക്കോട് ആയുർവേദ ആൻഡ്‌ പഞ്ചകർമ സെന്ററിലെ സീനിയർ ഫിസിഷ്യൻ ഡോ. കെ.എസ്‌. വിമൽ കുമാർ, ഡോ. ഇ. അനുശ്രീ എന്നിവർ ക്ളാസ്‌ നയിക്കും.

സന്ധിവാതം, നടുവേദന, മുട്ടുവേദന, മൈഗ്രെയിൻ, സൈനസൈറ്റിസ്, അലർജി, അസ്‌ത്‌മ, പൈൽസ്, അസിഡിറ്റി, ടെൻഷൻ, ഉറക്കക്കുറവ് തുടങ്ങിയ രോഗങ്ങൾക്കുള്ള സൗജന്യ വൈദ്യപരിശോധനയും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌ തുടർചികിത്സയുടെ ഭാഗമായി ഉഴിച്ചിൽ, കിഴി, ധാര, നസ്യം മുതലായ പഞ്ചകർമ ചികിത്സകൾക്ക് നിരക്കിൽ കിഴിവും ഉണ്ടായിരിക്കും. 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ്‌ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. അവർക്ക്‌ മൂന്നുമാസത്തെ മാതൃഭൂമി ആരോഗ്യ മാസികയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും 8078711037, 9495119831.

Content Highlights: Mathrubhumi Arogyamasika & Vaidyaratnam Oushadhasala conducts Ayurveda seminar & medical camp