കളിയല്ല, കരളാണ്! കരള്‍ മാറ്റിവെയ്ക്കലില്‍ ഇന്ത്യ പിന്നിലായതിന്റെ കാരണം | ഡോ. ഷബീറലിയുമായി അഭിമുഖം

#ഡോ. ഷബീറലി ടി.യു/ ജോബിന ജോസഫ്‌ | jobinajoseph@mpp.co.in
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കരളിനെ 'നിശബ്ദയന്ത്രം' എന്നാണ് ചിലിയന്‍ കവി പാബ്ലോ നെരൂദ വിശേഷിപ്പിച്ചത്. ഇത് അന്വര്‍ത്ഥമാക്കുംവിധം നിത്യജീവിതത്തില്‍ നിശബ്ദകൊലയാളികളായി മാറിക്കൊണ്ടിരിക്കയാണ് കരള്‍രോഗങ്ങള്‍. നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കേരളീയസമൂഹം. 'അക്യൂട്ട് ലിവര്‍ ഫെയ്‌ലിയര്‍' (ALF) എന്ന രോഗാവസ്ഥയാണ് അവരുടെ ജീവന്‍ പൊടുന്നനേ കവര്‍ന്നെടുത്തത്. തുള്ളിപോലും മദ്യപിക്കാത്ത, പുറമേ പൂര്‍ണ ആരോഗ്യത്തോടെ പ്രത്യക്ഷപ്പെട്ട പല ചെറുപ്പക്കാരുടെയും ജീവന്‍ ഇത് അപഹരിച്ചിട്ടുണ്ട്. മുമ്പൊക്കെ പ്രായമുള്ളവരിലായിരുന്നെങ്കില്‍ ഇന്ന് ചെറുപ്പക്കാരുടെയിടയിലും കരള്‍രോഗങ്ങള്‍ വ്യാപകമാവുകയാണ്. അവസാനഘട്ടത്തില്‍ മാത്രമേ തിരിച്ചറിയാനാകൂ എന്നതാണ് ഇതിനെ ഒരു 'സൈലന്റ് കില്ലര്‍' ആക്കുന്നത്. അപ്പോഴേക്കും അവയവമാറ്റം അത്യാവശ്യമായി വരികയും ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കൂടുതലാവുകയും ചെയ്യും. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് കരള്‍ മാറ്റിവെയ്ക്കലില്‍ ഇന്ത്യയുടെ വിജയശതമാനം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കിംസ് ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ഷബീറലി ടി.യു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

Content Highlights: why liver transplantation surgeries show less success rate in india compared to other countries

Continue reading