ഉച്ചത്തിൽ കൂർക്കംവലി, ഉറക്കത്തിൽ ശ്വാസംമുട്ടൽ, അമിതക്ഷീണം; സ്ലീപ് അപ്നിയ പരിശോധനയ്ക്ക് സമയമായി

#ഡോ. മിഹിർ മോഹൻ ടി.
Representational Image | Photo : Canva.com
Representational Image | Photo : Canva.com

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ഉറക്കത്തകരാറാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ സിൻഡ്രോം (OSAS).  നേരത്തെ ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇപ്പോൾ  കാൻസർ വരാനുള്ള സാധ്യതയും സ്ലീപ്പ് അപ്നിയ  വർധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്‌ഥയാണ് ഉറക്കത്തിലെ ശ്വാസതടസ്സം അഥവാ സ്ലീപ് അപ്നിയ. ഗുരുതരമായ പല ആരോഗ്യപ്രശ്ന‌ങ്ങളും ഈ അവസ്ഥ മൂലം ഉണ്ടാകാറുണ്ട്. പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണുന്നത്. മാസമുറ നിന്ന സ്ത്രീകളിലും ഈ പ്രശ്‌നത്തിന് സാധ്യതയുണ്ട്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്‌നിയ (Sleep Apnea) ഉണ്ടാകുന്നത്. ശ്വാസം എടുക്കുന്നതിന്റെ ശക്‌തി പതിയെ കുറഞ്ഞു വരികയും നിലച്ചുപോകുകയും ചെയ്യുന്നു. 

Content Highlights: The link between obstructive sleep apnea (OSA) and increased cancer risk.

Continue reading