മടങ്ങിപ്പോയെന്ന് വിശ്വസിച്ചിരുന്ന രോഗങ്ങളെല്ലാം തിരികെ വരുന്നു | രോഗക്കിടക്കയിലോ കേരളം? 02

മഴ പെയ്യുന്നതിനു പിന്നാലെയെത്തുന്ന പകര്‍ച്ചവ്യാധികളായിരുന്നു അല്‍പം മുമ്പുവരെ കേരളത്തെ പേടിപ്പിച്ചിരുന്നത്. എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയുമൊക്കെ മഴക്കാലത്ത് വന്നെത്തി വേനലില്‍ പിന്‍വാങ്ങുന്ന ശീലം മാറിയിരിക്കുന്നു. ഇപ്പോള്‍ നമുക്കിടയില്‍ സ്ഥിരവാസമുറപ്പിച്ച ഈ അസുഖങ്ങളെല്ലാം തഞ്ചംകിട്ടിയാല്‍ വര്‍ഷത്തിലേതു സമയത്തും ആക്രമിക്കുന്നവയായി മാറി. ഇതിനൊപ്പമാണ് എന്നന്നേക്കുമായി മടങ്ങിപ്പോയെന്ന് വിശ്വസിച്ചിരുന്ന ചില രോഗങ്ങള്‍ തിരികെവരുന്നത്, നമ്മളില്‍ ഭീതി നിറയ്ക്കാനായി മാത്രം.
രോഗവ്യാപനത്തിന്റെയും ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഗുരുതരരോഗങ്ങളുടെയും പിടിയിലാണ് മലയാളിയെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നുണ്ട്. 2022-ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലുണ്ട് ഇതിന്റെ സൂചനകള്‍.
Content Highlights: Re Emerging Diseases and communicable diseases in kerala