കാശില്ലാ ചികിത്സ പേരിനുമാത്രം; തിരിച്ചു കിട്ടുന്നത് പകുതി പണം-പരമ്പര രണ്ടാം ഭാഗം

കേരളത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ - സ്വകാര്യമേഖലകളിലെ 479 ആശുപത്രികളിലാണ്  മെഡിസെപ്പ് പ്രകാരം സൗജന്യ ചികിത്സ നല്‍കുന്നത്. എന്നാല്‍, ഇപ്പോൾ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ക്യാഷ്‌ലെസ് ചികിത്സ കിട്ടുന്നില്ല. ആശുപത്രിയില്‍ പണം നല്‍കിയാലേ ചികിത്സ ലഭിക്കൂവെന്ന സ്ഥിതിയാണ്. ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച് പിന്നീട് ഈ തുക തിരിച്ചുകിട്ടുമെന്നു പറഞ്ഞാണ് ആദ്യം പണം വാങ്ങുന്നത്. എന്നാല്‍, പലര്‍ക്കും ചികിത്സയ്ക്ക് ചെലവാകുന്നതിന്റെ പകുതിത്തുക മാത്രമാണ് തിരിച്ചുകിട്ടുന്നത്. എല്ലാ ചികിത്സയും എല്ലാ ആശുപത്രികളിലും ലഭിക്കാത്തതിനാല്‍ പലയിടത്തായി ഓടേണ്ട അവസ്ഥയുമുണ്ട്.

ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചികിത്സാച്ചെലവ് വാങ്ങിക്കുന്നു, ക്ലെയിം പാസായി വരുമ്പോള്‍ വാങ്ങിയ തുക മുഴുവന്‍ തിരിച്ചു നല്‍കുന്നില്ല തുടങ്ങിയ പരാതികളാണ് ഏറെയും. തിരുവനന്തപുരത്തുകാരനായ അബ്ദുള്‍ ലത്തീഫിന് സമാനമായ അവസ്ഥയാണ് ഉണ്ടായത്. പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനാണ് അബ്ദുള്‍ ലത്തീഫ്. 

Content Highlights: medisep insurance programme, government employees and pensioners

Continue reading