ഒരു പറ ചോറുണ്ണാം, ഈ മീന്‍ വിഭവം ഉണ്ടെങ്കില്‍

മീന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറെയിഷ്ടമുള്ള ഒന്നാണ് കൂന്തള്‍. കൂന്തള്‍ കൊണ്ടുള്ള വിഭവങ്ങളുണ്ടാക്കുന്നത് സാധാരണ മത്സ്യമുണ്ടാക്കുന്ന രീതിയിലല്ല. മസാലയൊക്കെ തീര്‍ത്തും വ്യത്യസ്തമാണ്. കൂന്തല്‍ കൊണ്ടുള്ള രുചിയേറുന്ന ഒരു ഫ്രൈ ഉണ്ടാക്കി നോക്കാം.
ചേരുവകള്‍
- കൂന്തള്‍- 2 കപ്പ്
- പച്ചമുളക് - 4 എണ്ണം
- സവാള - 2 കപ്പ്
- വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
- മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
- ഇറച്ചിമസാല - ഒരു നുള്ള്
- ഇടിച്ച മുളക്-ഒരു ടീസ്പൂണ്‍
- കറിവേപ്പില-- ആവശ്യത്തിന്
- ഉപ്പ്-പാകത്തിന്
- വെളിച്ചെണ്ണ-- ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- തയ്യാറാക്കുന്നവിധം
വൃത്തിയാക്കിയ മുറിച്ചെടുത്ത കൂന്തള്‍ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുറച്ച് വെള്ളത്തില്‍ കുക്കറില്‍ വേവിക്കുക. വെള്ളം വറ്റിച്ചെടുക്കുക. ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവയും മുളക്‌പൊടി, മഞ്ഞള്‍പൊടി, ഇഞ്ചി അരിഞ്ഞത് എന്നിവയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
ഇതില്‍ വേവിച്ച് മാറ്റി വെച്ച കൂന്തള്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കിക്കൊടുക്കാം കൂന്തള്‍ വേവിച്ചതില്‍ ബാക്കിവെള്ളം ഉണ്ടെങ്കില്‍ അത് മുഴുവനും ഇതിലേക്കൊഴിക്കണം. വറ്റുമ്പോള്‍ കുരുമുളക്‌പൊടിയും ഇടിച്ച മുളകും ചേര്‍ക്കുക. മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് തീയണയ്ക്കാം. ചൂടോടെ വിളമ്പാം .
Content Highlights: kerala spicy squid fry