പൊട്ടില്ല, പക്ഷേ, ഇഫ്താര്‍ വിരുന്ന്‌ ജോറാക്കും ഈ പ്രോണ്‍സ് ഡൈനാമിറ്റ്

#നുസൈബ
പ്രോണ്‍സ് ഡൈനാമിറ്റ്
പ്രോണ്‍സ് ഡൈനാമിറ്റ്

നോമ്പുതുറ ജോറാക്കാന്‍ ചെമ്മീന്‍ കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം, പ്രോണ്‍സ് ഡൈനാമിറ്റ് തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

  • വലിയ ചെമ്മീന്‍ - 200 ഗ്രാം
  • കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
  • ഗാര്‍ലിക് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി - കാല്‍ ടീസ്പൂണ്‍
  • സോയാ സോസ് - ഒരു ടേബിള്‍ സ്പൂണ്‍
  • മുട്ട - ഒരെണ്ണം

കോട്ടിങ്ങിനു വേണ്ടത്

  • മൈദ - അര കപ്പ്
  • കോണ്‍ഫ്‌ളവര്‍ - അര കപ്പ്
  • കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
  • ഗാര്‍ലിക് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിനു
  • സോസിനു വേണ്ടത്
  • മയോണിസ് - കാല്‍ കപ്പ്
  • ടുമാറ്റോ ചില്ലി സോസ് - രണ്ടു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് ഒന്നാം വിഭാഗത്തിലെ ചേരുവകള്‍ യോജിപ്പിച്ച് മാറ്റിവെക്കുക. കോട്ടിങ്ങിലെ ചേരുവകള്‍ മിക്സ് ചെയ്ത്, മാരിനേറ്റ് ചെയ്ത ചെമ്മീന്‍ ഈ കൂട്ടില്‍ മുക്കി ചൂടുള്ള എണ്ണയില്‍ പൊരിച്ച് കോരുക. സോസിനു വേണ്ട ചേരുവകള്‍ യോജിപ്പിച്ച ശേഷം പൊരിച്ചുകോരിയ ചെമ്മീന്‍ അതില്‍ മിക്സ് ചെയ്ത് ചൂടോടെ കഴിക്കുക.


 

Content Highlights: ramadan food, special food for ramdan, food, prone dynamite