കിടിലന്‍ രുചി; ചക്ക ഉണ്ട തയ്യാറാക്കി നോക്കാം

ചക്ക ഉണ്ട | photo:N.M. Pradeep
ചക്ക ഉണ്ട | photo:N.M. Pradeep

നാലുമണിക്ക് ചായക്കൊപ്പം കഴിക്കാന്‍ പുതിയ വിഭവങ്ങള്‍ പലരും പരീക്ഷിക്കാറുണ്ട്. ഇനി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു പലഹാരമുണ്ടാക്കി നോക്കാം. 

ആവശ്യമുള്ള സാധനങ്ങള്‍

  • കൂഴച്ചക്കപ്പഴം - ഒരു കപ്പ്
  • ശര്‍ക്കരപ്പാനി - ഒരു കപ്പ്
  • പുഴുക്കലരി വറുത്ത് പൊടിച്ചത് - രണ്ട് കപ്പ്
  • ഏലയ്ക്ക - മൂന്നെണ്ണം
  • തേങ്ങ - ഒരെണ്ണം

തയ്യാറാക്കുന്ന വിധം

ചക്കപ്പഴം പുഴുങ്ങിയെടുത്ത് മിക്സിയില്‍ അരച്ചെടുക്കണം. ശേഷം ഇത് ഒരു പാത്രത്തിലിട്ട് നന്നായി വഴറ്റിയെടുക്കണം. അതിലേയ്ക്ക് ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറും വരെ വഴറ്റിയെടുക്കണം. തേങ്ങയും അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും ഇട്ട് വഴറ്റി ചെറുചൂടോടെ ഉണ്ടപിടിച്ചോളൂ.

Content Highlights: jackfruit ball recipe