കാരറ്റും ഓറഞ്ചും ചേര്‍ന്നൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍

വിറ്റാമിനുകളും മിനറലുകളും ഏറെ അടങ്ങിയ കാരറ്റും ഓറഞ്ചും ചേര്‍ത്ത് ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഡ്രിങ്ക് തയ്യാറാക്കിയാലോ
ചേരുവകള്‍
- കാരറ്റ്, വലുത്- ഒന്ന്
- ഓറഞ്ച്- രണ്ട്
- ഫ്രഷ് ഓറഞ്ച് ജ്യൂസ്- 100 മില്ലി
- ചിയ സീഡ്‌സ്- ഒരു ടീസ്പൂണ്‍
- തൈര്- അരക്കപ്പ്
- ഈന്തപ്പഴം, കുരുനീക്കിയത്- മൂന്ന്
- കറുവപ്പട്ട- അര ടീസ്പൂണ്‍
- ഇഞ്ചി, ചതച്ചത്- അര ടേബിള്‍ സ്പൂണ്‍
- എണ്ണ- അര ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു ഗ്രൈന്‍ഡറില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. സേര്‍വിങ് ഗ്ലാസില്‍ പകര്‍ന്ന് കുടിക്കാം. ആവശ്യമെങ്കില്‍ തണുപ്പിച്ച് കുടിക്കാം.
Content Highlights: Immunity-Boosting Drink: Vitamin Rich Orange Carrot Drink
Content Highlights: