ഗരം മസാല വീട്ടില്‍ തന്നെ തയ്യാറാക്കാം

വെജ്,നോണ്‍-വെജ് വിഭവങ്ങളില്‍ രുചി വര്‍ധിപ്പിക്കാനായി ചേര്‍ക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളില്‍ ഈ മസാലകൂട്ട് വിപണിയില്‍ ലഭ്യമാണ്.വളരെ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
വേണ്ട ചേരുവകള്‍
- കുരുമുളക് -2 1/2 ടീസ്പൂണ്‍
- ഗ്രാമ്പൂ - 6
- 10 ഒരിഞ്ചു വലിപ്പമുള്ള കറുവാപട്ട
- പച്ച ഏലയ്ക്ക - 4 ഗ്രാം
- ജാതിപത്രി - 1
- മല്ലി - 4 ടേബിള്‍സ്പൂണ്‍
- പെരുംജീരകം - 3 ടേബിള്‍സ്പൂണ്‍
- ജാതിക്ക - 1 ടീസ്പൂണ്‍
- ഉപ്പ് - 1/2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ എല്ലാ മസാലകളും ഒന്നിച്ച് ചെറിയ തീയില്‍ വറുക്കുക.ഇറക്കി വയ്ക്കാം.തണുത്ത ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിക്കുക.വേണമെങ്കില്‍ അരിച്ചെടുക്കാം.വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു വയ്ക്കുക.ആവശ്യത്തിന് ഉപയോഗിക്കാം.
Content Highlights: home made garam masala recipe
Content Highlights: