ഇങ്ങനെ ചെമ്മീൻ അച്ചാർ തയ്യാറാക്കി നോക്കൂ; പ്ലേറ്റിലെ ചോറ് തീരുന്നത് അറിയില്ല-റെസിപ്പി വീഡിയോ

ചെമ്മീൻ ഉപയോഗിച്ച് രുചികരമായ അച്ചാർ തയ്യാറാക്കി നോക്കിയാല്ലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണിത്.
ആവശ്യമുള്ള സാധനങ്ങൾ
- ചെമ്മീൻ -500 ഗ്രാം
- വെളുത്തുള്ളി -അര കപ്പ്
- ഇഞ്ചി -അര കപ്പ്
- പച്ചമുളക് -നാല് എണ്ണം
- മഞ്ഞൾപ്പൊടു -അര ടീസ്പൂൺ
- മുളക് പൊടി -ഒരു ടേബിൾ സ്പൂൺ
- കശ്മീരി മുളക്‌പൊടി -അര ടീസ്പൂൺ
- നല്ലെണ്ണ -മുക്കാൽ കപ്പ്
- കടുക് -അര ടീസ്പൂൺ
- ഉലുവ -അര ടീസ്പൂൺ
- കായം -കാൽ ടീസ്പൂൺ
- ഉപ്പ് -ഒരു ടേബിൾ സ്പൂൺ
- കുരുമുളക് -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ നന്നായി വൃത്തിയാക്കിയെടുക്കുക. ഈ ചെമ്മീനിലേക്ക് മുളക്‌പൊടി, മഞ്ഞൾപൊടി, കശ്മീരി മുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം അഞ്ച് മിനിറ്റ് ഇത് മസാല പിടിക്കാനായി മാറ്റിവയ്ക്കണം. ശേഷം എണ്ണയിലിട്ട് വറത്ത്‌കോരി മാറ്റി വയ്ക്കാം. മറ്റൊരുപാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക്, ഉലുവ എന്നിവ ഇടുക. അതിനുശേഷം മുളക്‌പൊടി, മഞ്ഞൾപൊടി, കശ്മീരി മുളക് പൊടി എന്നിവ ഇട്ട് വഴറ്റുക.
ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ട് വഴറ്റുക. അതിനുശേഷം ചെമ്മീൻ ഇതിലിട്ട് മിക്‌സ് ചെയ്യുക. ഉലുവ, കായം, കടുക്, കുരുമുളക് എന്നിവ വറുത്ത് പൊടിച്ച് ഈ അച്ചാറിലേക്ക് ചേർക്കാം. ശേഷം വിനാഗിരി ഒഴിക്കാം. അവാസാനം കടുക്, കറിവേപ്പിലയും എണ്ണയിൽ താളിച്ച് ഈ അച്ചാറിലേക്ക് ഇടുക. ഈ അച്ചാർ നന്നായി തണുത്തതിനുശേഷം നല്ലൊരു പാത്രത്തിൽ സൂക്ഷിച്ച് വയ്ക്കാം.