എണ്ണയില്‍ കൈമുക്കി വൈറല്‍ പാചകം ; 'ഹീറ്റ് പ്രൂഫ് ലേഡി'യാണോയെന്ന് കമന്റ്

photo:.instagram.com/vadapav_official/
photo:.instagram.com/vadapav_official/

സാമൂഹികമാധ്യമങ്ങളില്‍ വ്യത്യസ്തയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരും കൂടുന്നത് പതിവാണ്. ഇതില്‍ ഫുഡ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്.
പ്രത്യേകിച്ച് ഭക്ഷണം തയ്യാറാക്കുന്നത് കാണിക്കുന്ന വീഡിയോകള്‍ക്കും ആരാധകരേറെയാണ്. തട്ടുകടകളില്‍ നിന്നും വഴിയോര ഫുഡ് സ്റ്റാളുകളില്‍ നിന്നെല്ലാമുള്ള ഭക്ഷണവീഡിയോകള്‍  വൈറലാകുന്നതും പതിവാണ്. 

ഇത്തരത്തില്‍ ശ്രദ്ധേയമായൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഷിക്കിലെ ഒരു വഴിയോരക്കടയാണ് വീഡിയോയിലുള്ളത്. ഇവിടെയൊരു സ്ത്രീ 'ഉള്‍ട്ട വട പാവ്' എന്ന വിഭവമുണ്ടാക്കുന്നതാണ് കാണിക്കുന്നത്. വട പാവ് തന്നെ കുറച്ച് പുതുമയൊക്കെ വരുത്തി എണ്ണയില്‍ പൊരിച്ചെടുക്കുന്നതാണ് ഈ വിഭവം.

പക്ഷെ വീഡിയോയില്‍ ശ്രദ്ധിക്കപ്പെട്ടത് വിഭവമോ അതിന്റെ പാകപ്പെടുത്തലോ ഒന്നുമല്ലെന്നതാണ് ഇവിടുത്തെ വിഷയം. വിഭവം തയ്യാറാക്കുന്ന സ്ത്രീ തിളച്ച എണ്ണയിലേയ്ക്ക് വടപ്പാവിടുന്നതും അത് തിരിച്ചെടുക്കുന്നതുമാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്. 

അവര്‍ വെറും കൈ കൊണ്ടാണ് തിളച്ച എണ്ണയിലേയ്ക്ക് വടപ്പാവിടുന്നതും തിരിച്ചെടുക്കുന്നതും. തിളച്ച എണ്ണയില്‍ നിന്ന് കൈ കൊണ്ട് വട എടുക്കുമ്പോള്‍ പൊള്ളില്ലേ എന്ന അത്ഭുതവും സംശയവും തന്നെയാണ് എല്ലാവരും ചര്‍ച്ചചെയ്യുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ഇത് ശരിയായ രീതിയല്ലെന്നും സ്പൂണും ഗ്ലൗസും ഉപയോഗിക്കണമെന്നും, 'ഹീറ്റ് പ്രൂഡ് ലേഡി'യാണോയെന്ന തരത്തിലുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.


 

Content Highlights: ulta vada pav, vada pav,street food, heatproof,cooking,food