സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഓഫ്‌ലൈൻ സ്റ്റോറും; ആദ്യ സ്റ്റോറിന് തുടക്കം

ഗുരുഗ്രാം: ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ നേരിട്ട് കണ്ട് ഗുണനിലവാരം ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. ഗുരുഗ്രാമിലാണ് സ്വിഗ്ഗി പരീക്ഷണാർഥം ആദ്യ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.
സാധാരണയായി ഓൺലൈനിൽ മാത്രം കണ്ടു ശീലിച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കാണ്ട് വാങ്ങാം.
പ്രത്യേകതകൾ
സാധാരണ ഇൻസ്റ്റാമാർട്ട് 'ഡാർക്ക് സ്റ്റോറുകളുടെ' പത്തിലൊന്ന് വലിപ്പം മാത്രമുള്ള (ഏകദേശം 400 ചതുരശ്ര അടി) ചെറിയ സ്റ്റോറാണിത്.
ഇൻസ്റ്റാമാർട്ട് ആപ്പിൽ 15,000 മുതൽ 20,000 വരെ സാധനങ്ങൾ ലഭ്യമാണെങ്കിലും ഈ ഓഫ്‌ലൈൻ സ്റ്റോറിൽ തിരഞ്ഞെടുക്കപ്പെട്ട 100 മുതൽ 200 വരെ ഉൽപ്പന്നങ്ങൾ മാത്രമേ നിലവിലുള്ളു.
വിൽപനക്കാർ നേരിട്ടാണ് സ്റ്റോറുകൾ നിയന്ത്രിക്കുന്നത്. വിൽപനയിൽ നിന്നുള്ള തുക നേരിട്ട് വിൽപനക്കാരിലേക്ക് തന്നെ എത്തുന്ന രീതിയിലാണ് പ്രവർത്തനം.
നിലവിൽ ഗുരുഗ്രാമിലെ സ്റ്റോർ പൈലറ്റ് പ്രോജക്റ്റ് മാത്രമാണ്. മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സ്വിഗ്ഗി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
Content Highlights: Swiggy Instamart now lets customers see & pick quality fruits, veggies and more offline