കരിമ്പില്ലാതെയും പഞ്ചസാര? കണ്ടെത്തലുമായി ചൈനീസ് ഗവേഷകർ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കരിമ്പ് ഇല്ലാതെ തന്നെ പഞ്ചസാര നിർമിക്കാനാകുന്ന കണ്ടുപിടിത്തലുമായി ഗവേഷകർ. മെഥനോളിൽ നിന്ന് പഞ്ചസാര നിർമ്മിക്കുന്നതിനുള്ള സാങ്കേതികത്വം ചൈനീസ് ഗവേഷകർ വികസിപ്പിച്ചെടുത്തതായി സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ബയോട്രാൻസ്ഫോർമേഷൻ സംവിധാനം ഉപയോഗിച്ച്, കാർബൺ ഡൈ ഓക്സൈഡ് ഭക്ഷണമാക്കി മാറ്റാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ടിയാൻജിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ബയോടെക്നോളജിയിലെ ഗവേഷകരാണ് ഗവേഷണത്തിനു പിന്നിൽ.  വ്യാവസായിക മാലിന്യങ്ങളിൽ നിന്നോ കാർബൺ ഡൈ ഓക്സൈഡിൽ നിന്നോ ഉൽപ്പാദിപ്പിക്കപ്പെടുന്ന ലോ-കാർബൺ കെമിക്കലായ മെഥനോളിൽ നിന്ന് സുക്രോസ് (പഞ്ചസാര) ഉത്പാദിപ്പിക്കാനുള്ള ഇൻ വിട്രോ ബയോട്രാൻസ്ഫോർമേഷൻ (ivBT) സംവിധാനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

CO2-നെ ഭക്ഷണമോ രാസവസ്തുക്കളോ ആക്കി മാറ്റുന്നത്, പരിസ്ഥിതി പ്രശ്നങ്ങളും ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സഹായിക്കുമെന്ന് സയൻസ് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാർബൺ ഡൈ ഓക്സൈഡിനെ മെഥനോളാക്കി മാറ്റുന്നതിനുള്ള 2021-ലെ കണ്ടെത്തലിനെ അടിസ്ഥാനത്തിലാണ് ടിയാൻജിൻ ഗവേഷകർ ഈ സംവിധാനം വികസിപ്പിച്ചത്.

പരമ്പരാഗത രീതികളെ അപേക്ഷിച്ച് കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ സുക്രോസിനു പുറമേ, അന്നജവും (സ്റ്റാർച്ച്) ഉത്പാദിപ്പിക്കാനാകും. 
 

Content Highlights: Chinese researchers have developed a groundbreaking method to produce sugar from methano