തിളങ്ങുന്ന ചര്‍മത്തിനും ശരീരഭാരം കുറയ്ക്കാനും പഞ്ചസാര ഒഴിവാക്കാം

മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ തകര്‍ത്തുകളയുന്ന ഒന്നാണ്. പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കിയാല്‍ നിരവധി ഗുണങ്ങളാണുള്ളത്.
ഒഴിവാക്കാന്‍ കഴിയാത്തവര്‍ ഇതിന്റെ ഉപയോഗം മിതപ്പെടുത്തുകയെങ്കിലും ചെയ്യണം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയാന്‍ ഇത് വഴിയൊരുക്കും. പഞ്ചസാരയോടൊപ്പം മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാതിരിക്കുന്നത് ഗുണം ചെയ്യും.
പഞ്ചസാര മുപ്പത് ദിവസം കഴിക്കാതിരുന്നാല്‍ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചസാര ഇത്തരം ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും ഒഴിവാക്കാന്‍ പാടുള്ളൂ.
കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഇത് പ്രയോജനം ചെയ്യും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര കഴിക്കാതിരിക്കുന്നത് നല്ലതാണ്.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നതും പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണമാണ്. സ്വഭാവിക തിളക്കം ലഭിക്കാനും മുഖക്കുരുവില്‍ നിന്നും മുക്തി നേടാനും ഇത് ഗുണം ചെയ്യും.
കൂടാതെ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാല്‍ പല്ലിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങളുള്ളവരും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്. പഞ്ചസാര കഴിക്കാതിരുന്നാല്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുകയും നല്ല ബാക്ടീരിയയുടെ എണ്ണം കൂടുകയും ചെയ്യും. പഞ്ചസാര ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ഊര്‍ജനിലയില്‍ മെച്ചം വരും. കരളിന്റെ ആരോഗ്യസംരംക്ഷണത്തിനും പഞ്ചസാര ഒഴിവാക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Sugar,sweets,Gut Health, Skin Health,Improved liver function,food