ഭക്ഷണം കഴിക്കേണ്ടത് വർക്ക് ഔട്ടിന് മുമ്പോ ശേഷമോ?- വ്യായാമത്തോടൊപ്പം ഭക്ഷണവും ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ആരോഗ്യകരമായ ശരീരത്തിന് പോഷകം നിറഞ്ഞ ആഹാരരീതിയും വേണ്ടത്ര ഉറക്കവും വ്യായാമവുമൊക്കെ അനിവാര്യമാണ്. എന്നാൽ ഈ പോഷകാഹാരങ്ങൾ വ്യായാമത്തിന് ശേഷമോ മുമ്പോ കഴിക്കേണ്ടത് എന്ന് സംശയമുണ്ടായേക്കാം.  വ്യായമം ചെയ്യുന്നതിന് ആവശ്യമായ ഊർജത്തിനായി വ്യായാമത്തിന് മുമ്പും ഭക്ഷണം കഴിക്കണമെങ്കിലും ഓരോ ഭക്ഷണവും ശരീരത്തിന് എപ്പോഴാണ് ആവശ്യമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. 

വ്യായാമത്തിന് മുമ്പ് ഭക്ഷണം 

വ്യായാമം ചെയ്യാൻ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനായി കാർബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിന് മുമ്പ്  കഴിക്കുന്നത് സഹായിക്കും. ശരീരത്തിന് ആവശ്യമായി പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് മികച്ച രീതിയിൽ വ്യായാമം ചെയ്യുന്നതിന് സഹായിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. 

വ്യായാമം ചെയ്യുന്നതിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ മുമ്പ് 150-200 ഗ്രാം കാർബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണം  കഴിക്കാം. പഴം, സ്മൂത്തി പോലുള്ള കുറഞ്ഞ കാർബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിന് 30-60 മിനിറ്റ് മുമ്പ് കഴിക്കാം. 

ദഹനപ്രക്രിയ പൂർത്തിയാകാനാണ് കഴിക്കുന്നതിനും വ്യായാമത്തിനുമിടയിൽ സമയം നൽകുന്നത്. വ്യായാമത്തിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ദഹനക്കേടോ അസ്വസ്ഥതയോ ഉണ്ടാക്കിയേക്കാം.

വ്യായാമത്തിന് ശേഷം ഭക്ഷണം 

പേശികളുടെ ബലത്തിനും വളർച്ചയ്ക്കും വ്യായാമത്തിന് ശേഷം ഭക്ഷണം കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം ഗ്ലൈക്കോജൻ സംഭരണത്തെ പുനഃസ്ഥാപിക്കുകയും പേശികളുടെ ബലപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.  പ്രോട്ടീൻ ഷേക്ക്, ചിക്കൻ ബ്രെസ്റ്റ്, ബ്രൗൺ റൈസ്, യോഗർട് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമം കഴിഞ്ഞ് 30-60 മിനിറ്റിനുള്ളിൽ തന്നെ  കഴിക്കുന്നത് പേശികളെ ബലപ്പെടുത്തുന്നതിന് സഹായിക്കും.

ധാരാളം വെള്ളം 

വ്യായാമ സമയത്ത് നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ വെള്ളവും ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്ക് പോലുള്ള പാനീയങ്ങളും കുടിക്കാം. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Pre and Post-Workout Nutrition