പച്ചയല്ല, വ്യത്യസ്തമാണ് ഈ ചുവപ്പ് വെണ്ടക്ക; ഗുണത്തിലും പോഷകത്തിലും മുമ്പൻ

പോഷക സമൃദ്ധമായ വെണ്ടക്ക ഉപ്പേരിയായും കറിയായുമൊക്കെ കഴിക്കാനിഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ അതൊക്കെ പച്ച വെണ്ടക്കയല്ലേ, ഇവിടെയിപ്പോൾ വൈറലാവുന്നത് ഒരു ചുവപ്പു വെണ്ടക്കയുടെ വിശേഷമാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ് ചുവപ്പ് വെണ്ടക്ക സമൂഹമാധ്യമത്തിൽ നിറയുകയാണ്,
മധ്യപ്രദേശിൽ നിന്നുള്ള കർഷകനായ മിശ്രിലാൽ രാജ്പുത് ആണ് വ്യത്യസ്തമായ ഈ വെണ്ടക്ക വിളയിച്ചത്. സാധാരണ കാണുന്ന പച്ചക്ക വെണ്ടക്കയേക്കാൾ ഗുണമേന്മയും പോഷകമൂല്യവുമുള്ളതാണ് ഈ ചുവപ്പ് വെണ്ടക്ക എന്നു പറയുന്നു മിശ്രിലാൽ. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും രക്തസമ്മർദം, കൊളസ്ട്രോൾ മുതലായവ നിയന്ത്രണാതീതമായവർക്കും ചുവപ്പു വെണ്ടക്ക നല്ലതാണെന്ന് മിശ്രിലാൽ.
വാരണാസിയിലെ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നിന്നാണ് മിശ്രിലാൽ ഒരുകിലോ വിത്തുകൾ വാങ്ങിയത്. നാൽപതു ദിവസത്തിനുള്ളിൽ വളർന്നു തുടങ്ങി. കീടനാശിവികളൊന്നും ഉപയോഗിക്കാതെയാണ് ചുവപ്പു വെണ്ടക്ക വിളചിയ്യതെന്നും മിശ്രിലാൽ. അപൂർവമായതിനാൽ തന്നെ സാധാരണത്തേതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് ഈ ചുവപ്പുവെണ്ടക്ക വിൽക്കുക എന്നും കക്ഷി. കാൽ കിലോ മുന്നൂറു രൂപമുതൽക്കാണ് വിൽക്കാൻ ഉദ്ദേശിക്കുന്നതെന്നും മിശ്രിലാൽ പറയുന്നു.
Content Highlights: