പുതിയ സംരംഭവുമായി കപിൽ ശർമ, തുറന്ന് ദിവസങ്ങൾക്കുള്ളിൽ സന്ദർശക പ്രവാഹം

കപിൽ ശർമ ആരംഭിച്ച കഫേ, കമിൽ ശർമ| ഫോട്ടോ: Instagram/@ kapilsharma,@thekapscafe
കപിൽ ശർമ ആരംഭിച്ച കഫേ, കമിൽ ശർമ| ഫോട്ടോ: Instagram/@ kapilsharma,@thekapscafe

നടനും കൊമേഡിയനുമായ കപിൽ ശർമയുടെ വെയിറ്റ് ലോസ് ജേർണിയായിരുന്നു ഈ അടുത്ത് ബോളിവുഡ് ആരാധകർ ചർച്ചയാക്കിയിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ കപിൽ ശർമ ആരംഭിച്ച പുതിയ സംരംഭമാണ്. ഇന്ത്യക്കാർ ഏറെയുള്ള ബ്രിട്ടീഷ് കൊളംമ്പിയയിൽ ഭാര്യ ഗിന്നി ചത്രാത്തിനൊപ്പം ചേർന്നാണ് കപിൽ കപ്സ് കഫേ എന്ന പുതിയ സംരംഭം തുറന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് പേസ്റ്റൽ തീമിലുള്ള കഫേ സന്ദർശകർക്കായി തുറന്നു നൽകിയത്. ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു കഫേ പ്രവർത്തനമാരംഭിച്ചത്.  ഇതിനോടകം കഫേ ആസ്വാദകരുടെ പ്രിയപ്പെട്ട ഇടമായി 'കപ്സ് കഫേ' മാറിയിട്ടുണ്ട്. പരമ്പരാഗത രുചികള്‍ പുത്തൻ രുചികൾക്കൊപ്പം ചേർത്തിണക്കുന്നതാണ് മെനു. പരമ്പരാഗത പഞ്ചാബി വിഭവമായ ഗുർ വാലെ ചാവൽ ( ശർക്കര ചേർത്തുള്ള ചോറ്) മുതൽ വൈറൽ മാച്ച ലാറ്റെ, വാനില കോൾഡ് ബ്രൂ തുടങ്ങിയവ വരെ ഇവിടെ ലഭ്യമാണ്. ലെമൺ പിസ്ത കേക്ക്, ഫഡ്ജി ബ്രൗണികൾ,ക്രൊസാൻ്റ് (croissant), ക്രാൻബെറി കുക്കീസ് എന്നിവയും കഫേയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.

പിങ്ക്, ക്രീം, വെള്ള നിറങ്ങളിലാണ് കഫേയുടെ ഇന്റീരിയർ അലങ്കരിച്ചിരിക്കുന്നത്. പ്രശസ്ത ഷെഫായ വിക്രം വിജിന്റെ 'വിജ്സ്', സഞ്ജീവ് കപൂറിന്റെ 'ഖസാന', ഹേമന്ത് ഭഗ്വാനിയുടെ 'ഗോവ ഇന്ത്യൻ ഫാം കിച്ചൻ', 'ബാർ ഗോവ' തുടങ്ങിയവ കാനഡയിലെ ബോളിവുഡ് സാന്നിധ്യമായ റസ്റ്ററൻ്റുകളും കഫേകളുമാണ്. 

Content Highlights: Bollywood Star Kapil Sharma's New Culinary Venture in British Columbia