ജൂനിയർ എൻടിആറിന് ഇഷ്ടമുള്ള പലഹാരം; എന്താണ് പുനുഗുലു?

#Lifestyle desk
പുനുഗുലു എന്ന പലഹാരം, തെലുങ്ക് ചലച്ചിത്രതാരം ജൂനിയര്‍ എന്‍ടിആർ | Photo: Canva, Instagram/jrntr
പുനുഗുലു എന്ന പലഹാരം, തെലുങ്ക് ചലച്ചിത്രതാരം ജൂനിയര്‍ എന്‍ടിആർ | Photo: Canva, Instagram/jrntr

ഏറെ ആരാധകരുള്ള തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആർ തനിക്കിഷ്ടപ്പെട്ട പലഹാരത്തെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്. അടുത്തിടെ എസ്‌ക്വയർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട, വൈകുന്നേരത്തെ പലഹാരത്തെക്കുറിച്ച് പറഞ്ഞത്. ഹൈദരാബാദിലെല്ലാം കിട്ടുന്ന പുനുഗുലു എന്ന പലഹാരമാണ് തനിക്കേറ്റവും ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.

'ഹൈദരാബാദിൽ, ഞങ്ങൾ ഇതിനെ പുനുഗുലു എന്ന് വിളിക്കുന്നു. ചെറിയ ബജികൾ പോലുള്ള സ്‌നാക്ക് ആണത്. ഇഞ്ചി ചട്ണി, കപ്പലണ്ടി ചട്ണി എന്നിവയോടൊപ്പമാണ് പുനുഗുലു കഴിക്കുക, തന്റെ ഇഷ്ട സ്‌നാക്കിനെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് എൻടിആർ പറഞ്ഞു.

എന്താണ് പുനുഗുലു?
ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, തെലങ്കാന എന്നിവിടങ്ങളിലെ ഒരു ജനപ്രിയ വിഭവമാണ് പുനുഗുലു. എണ്ണയിൽ വറുത്തെടുത്ത സ്‌നാക്ക് ആണിത്. കാണാൻ ബജിപോലെതന്നെയാണ് പുനുഗുലുവും. സാധാരണയായി ബാക്കിയായ ഇഡ്ഡലി അല്ലെങ്കിൽ ദോശ മാവ് ഉപയോഗിച്ചാണ് പുനുഗുലു ഉണ്ടാക്കുന്നത്. ഇതിലേക്ക്, അധിക രുചിക്കായി അരിഞ്ഞ ഉള്ളി, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവ ചേർക്കുന്നു.

പുനുഗുലു എങ്ങനെ ഉണ്ടാക്കാം
കട്ടിയുള്ള മാവെടുത്ത് അൽപാൽപമായി ചൂടുള്ള എണ്ണയിൽ ഒഴിക്കുക. പുറംഭാഗം സ്വർണനിറവും മൊരിഞ്ഞതുമാകുന്നതുവരെ വറുത്തെടുക്കാം. ഇതിന്റെ ഉൾഭാഗം മൃദുവായിരിക്കും. ഇവ ആവശ്യത്തിന് ചൂടോടെ തേങ്ങാ ചട്ണി, കപ്പലണ്ടി ചട്ണി, എരിവുള്ള ഇഞ്ചി ചട്ണി എന്നിവയോടൊപ്പം കഴിക്കാം.

Content Highlights: Discover Jr NTR`s simple yet delicious favorite evening snack: Punugulu. Learn what this South Indian classic is and how it`s made.