വന്ദേ ഭാരതിൽ മോശം ഭക്ഷണം: IRCTC-യ്ക്ക് 10 ലക്ഷം രൂപ പിഴ; കരാറുകാരന് 50 ലക്ഷം പിഴ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ തന്നെ കീഴിലുള്ള ഐ.ആർ.സി.ടി.സി.ക്ക്  10 ലക്ഷം രൂപ പിഴ ചുമത്തി.

 മാർച്ച് 15-ന് പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 21896) വിളമ്പിയ ഭക്ഷണത്തെക്കുറിച്ചായിരുന്നു പരാതി. ഐ.ആർ.സി.ടി.സി.ക്ക് പുറമെ, ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും  കരാർ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. യാത്രക്കാരുടെ  

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ:

  • പ്രതിവർഷം ട്രെയിനുകളിൽ ഏകദേശം 58 കോടി മീലുകളാണ് റെയിൽവേ വിതരണം ചെയ്യുന്നത്.

  • ഇതിൽ പരാതികൾ വരുന്നത് വെറും 0.0008% മാത്രമാണ് (അമിതവില ഈടാക്കുന്നതുൾപ്പെടെ).

  • കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം പരാതികളിൽ അന്വേഷണം നടത്തി 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

  • 2025-ൽ പാന്ററി ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച മൂന്ന് സംഭവങ്ങളിൽ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

റെയിൽവേയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 'റിഫോം എക്സ്പ്രസ്' പദ്ധതിയുടെ ഭാഗമായി അഞ്ച് പുതിയ പരിഷ്കാരങ്ങൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 

പുതിയ അഞ്ച് പരിഷ്കാരങ്ങളിൽ രണ്ടെണ്ണം ചരക്കുനീക്കത്തെയും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളെയും ഒന്ന് നിർമ്മാണ പ്രവർത്തനങ്ങളെയും സംബന്ധിച്ചുള്ളതാണ്. ഇതിൽ അഞ്ചാമത്തെ പരിഷ്കാരം ഉപ്പ് ഗതാഗതത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ ഉപ്പ് ഉൽപാദനത്തിന്റെ വലിയൊരു ഭാഗം റെയിൽവേ വഴി മാറ്റുന്നതിലൂടെ വരുമാന വർധനവാണ് ലക്ഷ്യമിടുന്നത്.

Content Highlights: IRCTC fined 10 lakh for poor food quality on Patna-Tatanagar Vande Bharat.