ഗുലാബ് ജാമുന്‍, ജിലേബി, മാംഗോ ലസ്സി..; ഇന്ത്യയിലെ തെരുവിലേക്കിറങ്ങിയ പോലെ, കൊതിപ്പിച്ച് AI വീഡിയോ

ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ പോലെ ആകര്‍ഷണീയമാണ് രാജ്യത്തെ പലഹാരങ്ങളും. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കപ്പെടുന്ന വീഡിയോകളും ചിത്രങ്ങളും കണ്ടു പരിചയിച്ചവര്‍ പോലും ഇന്ത്യന്‍ ഭക്ഷണങ്ങളെ പ്രകീര്‍ത്തിക്കാറുണ്ട്.
ആകര്‍ഷകമായ ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി, നിര്‍മിത ബുദ്ധികൊണ്ട് തയ്യാറാക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ജെയ് പിരപാകരന്‍ എന്ന എഐ ആര്‍ട്ടിസ്റ്റാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്.
മാംഗോ ലസ്സി, ബദാം മില്‍ക്ക്, സ്വീറ്റ് പാന്‍ ബൈറ്റ്‌സ്, മാംഗോ കുല്‍ഫി, ഫലൂദ, ഗുലാബ് ജാമുന്‍, ജിലേബി, കാരറ്റ് ഹല്‍വ തുടങ്ങിയവയുടെയെല്ലാം ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിവിധ പലഹാരങ്ങള്‍ തയ്യാറാക്കുന്ന ഈ വീഡിയോ ഭക്ഷണപ്രേമികളെ മാത്രമല്ല റീല്‍ കാണുന്ന ആരേയും കൊതിപ്പിക്കും.
നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. താങ്കള്‍ ജോലിക്ക് ആളെ എടുക്കുന്നുണ്ടോ എന്നും ആകര്‍ഷകമായ വീഡിയോ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്ത വീഡിയോക്ക് ഇതുവരെ 4.2 മില്യണ്‍ ആളുകളാണ് കണ്ടത്.
Content Highlights: Indian desserts AI viral video