സ്മൂത്തിയുടെ മുകളിൽ ചിയ, മത്തൻവിത്ത്, സൂര്യകാന്തി വിത്തുകൾ വിതറുന്നവരാണോ?; ഇക്കാര്യങ്ങള്‍ അറിയണം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ചിയ, ഫ്‌ലാക്‌സ് സീഡ്, മത്തന്‍വിത്ത്, സൂര്യകാന്തി വിത്തുകള്‍ എന്നിവ കൃത്യമായ അളവിലും രീതിയിലും ഉപയോഗിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.ഇത്തരത്തിലുള്ള വിത്തുകളെയും കുടല്‍ ആരോഗ്യത്തെയും സംബന്ധിച്ച തെറ്റിദ്ധാരണകളെ പറ്റി ചര്‍ച്ച ചെയ്യുകയാണ് ഗ്യാസ്‌ട്രോ-എന്‍ട്രോളജിസ്റ്റ് ഡോ.സൗരഭ് സേതി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ്.. 

1. എല്ലാ വിത്തുകളും ഒരുപോലെയല്ല

ചിയ, ഫ്‌ലാക്‌സ്, മത്തൻവിത്ത്, സൂര്യകാന്തി വിത്തുകൾ എന്നിവ ഒരുപോലെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നാണ് പലരും കരുതുന്നത്. പക്ഷേ ഓരോന്നിലേയും പോഷകങ്ങൾ, ഫൈബർ, കൊഴുപ്പ്, ആരോഗ്യ ഗുണങ്ങൾ എന്നിവയിൽ വ്യത്യാസമുണ്ട്. 

2. പൊടിക്കാത്ത ഫ്‌ലാക്‌സ് വിത്തുകൾ ഉപയോഗശൂന്യം

ഫ്‌ലാക്‌സ് വിത്തുകൾ പൊടിക്കാതെ കഴിച്ചാൽ  ഒമേഗ-3 ഫാറ്റി ആസിഡുകളോ ഫൈബറോ ശരീരത്തിന് ലഭിക്കില്ല.  

4.സ്മൂത്തികളുടെ മുകളിൽ വിത്തുകൾ വിതറിയതുകൊണ്ടുമാത്രം പോഷകങ്ങൾ ലഭിക്കില്ല

സ്മൂത്തികളിൽ അലങ്കാരത്തിനായി ചെറിയ അളവിൽ വിത്തുകൾ വിതറുന്നത് ഗുണം ചെയ്യില്ല. 

5. ചിയ, ബേസിൽ വിത്തുകൾ ഒന്നല്ല

ചിയ, ബേസിൽ വിത്തുകൾ കുതിർക്കുമ്പോൾ വീർക്കുന്നുണ്ടെങ്കിലും അവയുടെ ഗുണങ്ങൾ വ്യത്യസ്തമാണ്. ബേസിൽ വിത്തുകൾ ആസിഡ് റിഫ്ലക്സിന് ആശ്വാസം നല്‍കുന്നു. അതേസമയം ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകൾക്കും ദീർഘനേരം വയർ നിറഞ്ഞ അനുഭവവുമാണ് നൽകുന്നത്.

6. വിത്തുകൾ കുറഞ്ഞ കലോറിയുള്ളവയല്ല

വിത്തുകൾ പോഷകസമൃദ്ധമാണ്. അതിനർത്ഥം അവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും കലോറികളും ഉണ്ട്. 1-2 ടേബിൾസ്പൂൺ മികച്ചതാണ്, പക്ഷേ അമിതമായി ഉപയോഗിക്കുന്നത് കുടലിന് ഗുണകരമല്ല. അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്

7. വിത്തുകൾ കേടാകില്ലെന്ന് കരുതരുത്

ചിയ, ഫ്ലാക്സ് വിത്തുകൾ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ചീത്തയാകാനിടയുണ്ട്. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കാം. 

Content Highlights: Learn about the health benefits and proper consumption of chia, flax, pumpkin, and sunflower seeds