പനീറിലും വ്യാജൻ, 83% പനീർ ഉത്പന്നങ്ങൾക്കും ഗുണനിലവാരമില്ല

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ആരോഗ്യകാരണങ്ങളുള്‍പ്പടെ പനീറിന് പ്രിയമേറാന്‍ കാരണങ്ങള്‍ നിരവധിയാണ്. പ്രൊട്ടീന്‍ സമ്പന്നമായ പനീര്‍, ഇക്കാരണംകൊണ്ടു തന്നെ വലിയ തോതില്‍ കൃത്രിമം കലര്‍ത്തി വില്‍പ്പനക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍  ഭക്ഷ്യവിഭവങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പനീറിന്റെ പേരില്‍ വില്‍പ്പനക്കെത്തുന്ന വ്യാജന്‍ പുറത്തായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുജറാത്തിൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വ്യാജ പനീറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്. 

പരിശോധനയ്ക്കായി തിരഞ്ഞെടുത്ത 122 സാമ്പിളുകളില്‍ 83% പനീർ ഉത്പന്നങ്ങൾക്കും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ല. ഇതില്‍ 40% സാമ്പിളുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വില്‍പ്പനയ്ക്കായെത്തുന്ന പാലാണ് വ്യാജനിൽ രണ്ടാം സ്ഥാനത്ത്. പരിശോധനയ്‌ക്കെടുത്ത 43 സാമ്പിളുകളില്‍ 19 എണ്ണവും  ഭക്ഷ്യയോഗ്യമല്ലാത്തതോ ഗുണനിലവാര സൂചിക പാലിക്കാത്തതോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെണ്ണയാണ് ഈ പരിശോധനയിൽ കൃത്യമത്വം നടക്കാത്ത ഒരേയൊരു ഉത്പന്നമായി കണ്ടെത്തിയത്. വെണ്ണയില്‍ സാധാരണ ചേര്‍ക്കാറുള്ള മായം സ്റ്റാര്‍ച്ച് ആണ്. ബിസ്‌ക്കറ്റിന്റെയോ മൈദയുടേയോ രൂപത്തിലാകും പലപ്പോഴും സ്റ്റാര്‍ച്ച് പനീറില്‍ ഉള്‍പ്പെടുത്തുക. ദഹനക്കേടുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാവും.


 

Content Highlights: fake-paneer-india-food-safety