ടോസ്റ്റിന് മുകളില്‍ ചൂടുചായയൊഴിച്ച് കഴിക്കാം, വൈറലായി ദുബായ് ചായ ടോസ്റ്റ്

പലഹാരങ്ങള്‍ പലതും ചായയില്‍ മുക്കിക്കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. ചായയും ടോസ്റ്റും ഇഷ്ടപ്പെടാത്തവരും വിരളമാണ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ദുബായ് ചായ ടോസ്റ്റ്. ദുബായില്‍ ജനപ്രീതിയാര്‍ജിച്ചതുകൊണ്ടാണ് ഈ പേരിലറിയപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്.
എങ്ങനെയാണ് ട്രെന്‍ഡിങായ ദുബായ് ചായ ടോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
കടുപ്പത്തിലുള്ള പാല്‍ച്ചായ, ഫ്രഷ് ക്രീം, ബ്രഡ് എന്നീ മൂന്ന് സാധനങ്ങളാണ് ദുബായ് ചായ ടോസ്റ്റ് തയ്യാറാക്കാനായി വേണ്ടത്. ഒരുപാത്രത്തില്‍ ബ്രഡ് എടുത്ത് ഫ്രഷ് ക്രീം പുരട്ടി സാന്‍ഡ്വിച്ച് തയ്യാറാക്കുക. അതിനു മുകളിലൂടെ ചൂടുള്ള പാല്‍ച്ചായ ഒഴിക്കുക. ചായയില്‍ കുതിര്‍ന്ന ബ്രഡ് സ്പൂണ്‍ ഉപയോഗിച്ച് എടുത്ത് നുണയാം.
ദുബായ് ചായ ടോസ്റ്റ് വൈറലായതോടെ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇവയ്ക്ക് മിശ്രപ്രതികരണങ്ങളുമായി നിരവധിപേരെത്തുകയും ചെയ്യുന്നുണ്ട്.
Content Highlights: Dubai Chai Toast Recipe: Viral Social Media Trend