രാവിലെ ബ്രെഡും ബിസ്‌ക്കറ്റും കഴിയ്ക്കുന്നത് നല്ലതോ ; അറിയണം ഈ കാര്യങ്ങള്‍

photo|representative image|canva
photo|representative image|canva

ഭൂരിഭാഗമാളുകളുടേയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. അതിനൊപ്പം ബിസ്‌ക്കറ്റോ ബ്രെഡോ കഴിക്കുന്നവരും കുറവല്ല. ജോലിത്തിരക്കുകള്‍ മറ്റും മൂലം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവര്‍ക്കും ഇതൊരു ശീലമാണ്. ഇത്തരത്തില്‍ പലരുടേയും ഭക്ഷണശീലങ്ങള്‍ അത്ര ആരോഗ്യകരമല്ല. പ്രഭാതഭക്ഷണമായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രഭാതഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

പ്രഭാതഭക്ഷണമായി ബ്രഡ് കഴിക്കുന്നത് പലര്‍ക്കും ശീലമാണ്. പ്രത്യേകിച്ച് വൈറ്റ് ബ്രഡ് ആണെങ്കില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ് വൈറ്റ് ബ്രഡ്. ഈ ശീലം ഒഴിവാക്കണം. ബിസ്‌കറ്റും ഇതുപോലെ റിഫൈന്‍ഡ് കാര്‍ബിന്റെ സ്രോതസാണ്.അതിനാല്‍ തന്നെ വെറുംവയറ്റില്‍ ബിസ്‌കറ്റ് പതിവായി കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പ്രോസസ്ഡ് മീറ്റോ, ഇതുപയോഗിച്ചുണ്ടാക്കുന്ന  വിഭവങ്ങളോ ബ്രേക്ക്ഫാസ്റ്റായി കഴിക്കാതിരിക്കുന്നതാണ്  ആരോഗ്യത്തിന് നല്ലത്. സോസേജ്,, ബേക്കണ്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയെല്ലാം ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് പതിവാകുമ്പോള്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരഭാരം കൂടുന്നതിനും ഇത് വഴിതെളിയ്ക്കും.

എളുപ്പത്തിലുള്ള ഭക്ഷണമെന്ന പേരില്‍ കോണ്‍ഫ്‌ളേക്‌സ് പോലുള്ളവ പ്രഭാതഭക്ഷണമായി പതിവാക്കാറുണ്ട്. ഇത് ആരോഗ്യകരമാണെന്ന് പലരുടേയും ധാരണ എന്നാല്‍ ഇവയില്‍ കൊഴുപ്പോ ഷുഗറോ അടങ്ങിയിരിക്കും. ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.) 


 

Content Highlights: breakfast ,food habit,bread,Processed food ,Breakfast cereals