ലോകത്തെ ഏറ്റവും അപകടരമായ ഭക്ഷണം; പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള ലൈസന്‍സ് നേടി 10 വയസുകാരി

ടോക്യോ: തബിറ വിളമ്പിയ പഫര്‍ മത്സ്യവിഭവം കഴിച്ച് തെക്കന്‍ കുമാമോട്ടോയിലെ ഗവര്‍ണര്‍ പറഞ്ഞു -ഒയിഷി. ജാപ്പനീസ് ഭാഷയില്‍ സ്വാദിഷ്ഠം എന്നര്‍ഥം. അതോടെ, പഫര്‍ മത്സ്യം പാചകംചെയ്യാനുള്ള ലൈസന്‍സുനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി ജപ്പാനിലെ പത്തുവയസ്സുകാരി കരിന്‍ തബിറ.
ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫര്‍ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകംചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ മരിച്ചുപോകാനിടയുണ്ട്.
അതിനാല്‍ പഫര്‍ മത്സ്യം പാചകംചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സെടുക്കാനുള്ള പരീക്ഷയില്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 60 പേര്‍ ജയിച്ച ഇത്തവണത്തെ പരീക്ഷയില്‍ 93 പേര്‍ പങ്കെടുത്തിരുന്നു.
Content Highlights: 10 year old become certified to prepare poisonous puffer fish