രോഗപ്രതിരോധശേഷി കൂട്ടാനും തലമുടി വളരാനും നല്ലത് ; നക്ഷത്രപ്പുളി പാഴാക്കരുത്

photo:starfruit|canva
photo:starfruit|canva

പലരുടേയും വീടുകളില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് സ്റ്റാര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന നക്ഷത്രപ്പുളി. അധികമാരും ഇത് ഉപയോഗിക്കാറില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാകമാകുമ്പോള്‍ കൊഴിഞ്ഞുപോകുന്നതല്ലാതെ ആരും ഈ ഫലത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ ഇവയ്ക്ക് നല്ല ആരോഗ്യ ഗുണങ്ങളാണുള്ളത്.

രക്തസമ്മര്‍ദ്ദം മൂലം ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. നക്ഷത്രപ്പുളി പൊട്ടാസ്യത്തിന്റെയും ഫൈബറിന്റെയും നല്ലൊരു ഉറവിടമാണ്. ഈ ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താം. പ്രമേഹമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്.

നക്ഷത്രപ്പുളി വൈറ്റമിന്‍-സിയുടെയും നല്ലൊരു സ്രോതസാണ്. അതിനാല്‍ തന്നെ ഇത് മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായി വരുന്നു. മാത്രമല്ല ഇതിലുള്ള വൈറ്റമിന്‍ ബിയുടെ മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും നക്ഷത്രപ്പുളി നല്ലൊരു പരിഹാരമാണ്. ഇതില്‍  അടങ്ങിയിരിക്കുന്ന ഫൈബറടക്കമുള്ള പല ഘടകങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഹൃദയാരോഗ്യത്തിനും ഇവ വളരെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയരീതിയില്‍ ഗുണം ചെയ്യുന്ന ഫലമാണിത്.  ഫൈബറിന്റെ കലവറയായതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ഒപ്പം കലോറി കുറവായതിനാല്‍ ഭാരം കൂടുമെന്ന ആശങ്കയും വേണ്ട.

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.)


 

Content Highlights: health benefits of starfruit, weight loss, starfruit,Boosts immunity,hair growth