ഇഫ്താർ വിരുന്നിന് ശേഷം നടൻ വിജയ്‌യുടെ ഓഫീസ് തകർത്തോ? വാസ്തവമറിയാം | Fact Check

#Published by IndiaToday . Edited by Mathrubhumi
.
.

സിനിമാനടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ് ചെന്നൈയിൽ 2025 മാർച്ച് 7-ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. നോമ്പെടുത്ത വിശ്വാസികൾക്കൊപ്പം താരം പ്രാർഥനയിൽ പങ്കെടുക്കുന്ന  ചിത്രം മാധ്യമങ്ങൾ പങ്കുവച്ചിട്ടുണ്ട്. (ചെന്നൈയിൽ വൻ ഇഫ്താർ വിരുന്നൊരുക്കി വിജയ്; വ്രതമെടുത്തും പ്രാർഥിച്ചും നടൻ, Thalapathy Vijay , Iftar party, Ramzan, വിജയ്, ഇഫ്താർ) 

ഇതിനിടെ ഇഫ്താർ സംഘടിപ്പിച്ച ശേഷം വിജയ്‌യുടെ പാർട്ടി ഓഫീസ് തകർത്തു എന്ന ആരോപണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ ചിത്രം പതിച്ചൊരു കെട്ടിടം പൊളിച്ച് നീക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. 

പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് 

https://www.facebook.com/share/v/14EhTLt4KM5/

അന്വേഷണം

പ്രചരിക്കുന്ന  വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടെത്തി. തമിഴ് വാർത്ത മാധ്യമമായ കുമുദം ടി വി 2025 ഫെബ്രുവരി 18-ന്  അപ്ലോഡ് ചെയ്ത വീഡിയോയാണിത്. 'TVK Office Demolition: Demolition of Taweka District Office' എന്നാണ് ഈ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. കയ്യേറ്റ ഭൂമിയിലുള്ള തിരുവള്ളൂരിലെ തമിഴക വെട്രി കഴകം(ടി.വി.കെ) ഓഫീസ് ഹൈവേ അധികാരികൾ ഒഴിപ്പിക്കുന്നതിനെ കുറിച്ചാണ് ഈ റിപ്പോർട്ട്.

തുടർന്ന് വിശദമായി കീവേർഡ് സെർച്ച് നടത്തിയപ്പോൾ ഈ സംഭവത്തെപ്പറ്റി 'ന്യൂസ് തമിഴ് ടിവി', 'വെബ്ദുനിയ', 'വൺ ഇന്ത്യ' തുടങ്ങിയ മാധ്യമങ്ങൾ 2025 ഫെബ്രുവരി 18 -ന് പങ്കുവച്ച റിപ്പോർട്ടുകൾ ലഭിച്ചു. ഈ റിപ്പോർട്ടുകൾ പ്രകാരം കയ്യേറ്റ ഭൂമിയിലുള്ള നിർമാണങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈവേ അധികൃതരാണ് ടി.വി.കെ ഓഫീസ് പൊളിച്ചുമാറ്റിയത്. ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചത് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായതായും വാർത്തകളിൽ പറയുന്നുണ്ട്. 

திடீர் பரபரப்பு.. தவெக கட்டிடம் இடிப்பு.. திருவள்ளூரில் விஜய் கட்சி ஆபீஸை இடித்து தள்ளிய அதிகாரிகள் | TVK office in Tiruvallur has been demolished as official found it as illegal construction - Tamil Oneindia

തിരുവള്ളൂരിൽ ചെന്നൈ-തിരുപ്പതി നാഷണൽ ഹൈവേയ്ക്ക് സമീപമുള്ള വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ 17 നിർമാണങ്ങളാണ് ഹൈവേ അതോറിറ്റി പൊളിച്ചുമാറ്റിയതെന്ന് ഐബിസി തമിഴ്നാട് പ്രസിദ്ധീകരിച്ച വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്

விஜய் கட்சி அலுவலகத்தை அதிகாரிகள் இடித்ததால் பரபரப்பு - என்ன காரணம்? - தமிழ்நாடு

മാർച്ച് രണ്ടിനാണ് റമദാൻ നോമ്പ് ആരംഭിച്ചത്. വിജയ് ഇഫ്താർ വിരുന്ന് നടത്തിയത് മാർച്ച് ഏഴിനാണ്. സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം പങ്കുവച്ചുകൊണ്ടാണ് വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത വിശ്വാസികളോടൊപ്പം പ്രാർഥനയിലും വിജയ് പങ്കെടുത്തിരുന്നു. 

എന്നാൽ, പരിപാടിയിൽ മദ്യപാനികളെയും  ഗുണ്ടകളെയും പങ്കടുപ്പിച്ചത് മുസ്ലീങ്ങളെ അപമാനിക്കലാണെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്ത് പൊലീസിൽ പരാതി നൽകിയതായി റിപ്പോർട്ടുകളുണ്ട് .

ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് 

Complaint filed against Thalapathy Vijay over Iftar event controversy | Tamil Movie News - The Times of India

വാസ്തവം

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വൈറൽ വീഡിയോ വിജയ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിനു ശേഷമുള്ളതല്ലെന്നും ഫെബ്രുവരി 18-ന് നടന്ന സംഭവമാണെന്നും വ്യക്തമായി. കയ്യേറ്റഭൂമിയിലുള്ള നിർമാണങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ഹൈവേ  അതോറിറ്റി  ടി.വി.കെ ഓഫീസ് പൊളിച്ചുമാറ്റിയത്. 

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)

Content Highlights: The footage shows a building with Vijay's picture plastered on it being demolished