എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ

തിരുവാങ്കുളം: മറ്റക്കുഴിക്ക് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലെ ചില തൊഴിലാളികൾക്ക് പതിവായി മയക്കുമരുന്ന് എത്തിക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒരാൾ എംഡിഎംഎയുമായി പിടിയിലായി. ആലപ്പുഴ നെടുമുടി തുരുത്തേൻ കെ.പി. അഭിഷേക് (29) ആണ് പിടിയിലായത്.
പുത്തൻകുരിശ് ഡിവൈ.എസ്.പി. ജോയി മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. 4.86 ഗ്രാം എംഡിഎംഎയും 3.55 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടികൂടി. ശനിയാഴ്ച വൈകീട്ട് 5.20-ഓടെയാണ് ഗോഡൗണിന് മുൻവശം വെച്ച് പുത്തൻകുരിശ് പോലീസ് ഇയാളെ പിടികൂടിയത്.
Content Highlights: Police arrested a 29-year-old youth with MDMA and ganja near Thiruvankulam in Ernakulam district.