വൈപ്പിനിൽ വാവയുടെ മീനോത്സവം ഡിസംബറിൽ

വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ (വാവ), സംഘടിപ്പിക്കുന്ന മീനോത്സവം ഡിസംബർ 26, 27 തീയതികളിൽ എടവനക്കാട് നടക്കും. നാടൻ കലകളും മത്സ്യകെട്ടിനേയും ടൂറിസവുമായി സമന്വയിപ്പിച്ചാവും പരിപാടി നടക്കുക. ഫിഷറീസ്, ടൂറിസം വകുപ്പുകളുടെ കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മീനോത്സവത്തിന്റെ ലോഗോ ടോണി ചമ്മണി എം.എൽ.എ. പ്രകാശനം ചെയ്തു.
വാവ പ്രസിഡന്റ് സിപ്പി പള്ളിപ്പുറം അധ്യക്ഷനായി. നാടൻപാട്ട് കലാകാരി വി.ബി. രാജിയുടെ നാടൻ പാട്ടിന്റെ അകമ്പടിയോടെയായിരുന്നു പ്രകാശനം. ചടങ്ങിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ, നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസ്, എടവനക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോഷ്മി, ബെന്നി പി. നായരമ്പലം, പൗളി വത്സൻ, മുസിരിസ് പദ്ധതി മാനേജിങ് ഡയറക്ടർ കെ.എസ്. ഷെൻ, ഫിഷറീസ് ഓഫീസർ ബി.എസ്. സീതാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
വാവ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് സ്വാഗതവും രാജേഷ് കെ. രാമൻ നന്ദിയും പറഞ്ഞു. വാവ ഞാറക്കൽ യൂണിറ്റ് സെക്രട്ടറി ജെയ്മോൻ ആക്കനത്താണ് ലോഗോ രൂപകൽപ്പന ചെയ്തത്. എം.കെ. ദേവരാജൻ, മജീദ് എടവനക്കാട്, ഞാറക്കൽ ശ്രീനി, ശ്രീജിത്ത്, എം.പി. ജോസി, തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Vypin Artists Welfare Association will organize a fish festival blending folk arts, aquaculture, and tourism on December 26 and 27 in Edavanakkad.